കേരളം

kerala

ETV Bharat / bharat

മുന്‍നിര തൊഴിലാളികൾക്ക് കസ്റ്റമൈസ്‌ഡ് ക്രാഷ് കോഴ്‌സുമായി കേന്ദ്രം - മുന്‍നിര തൊഴിലാളികൾ

വെള്ളിയാഴ്ച രാവിലെ 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടി ഉദ്ഘാടനം ചെയ്യും

PM Modi to launch customised crash course for COVID-19 frontline workers today  PM Modi  customised crash course  COVID-  frontline workers  മുന്‍നിര തൊഴിലാളികൾക്കായി കസ്റ്റമൈസ്‌ഡ് ക്രാഷ് കോഴ്‌സുമായി കേന്ദ്രം  കസ്റ്റമൈസ്‌ഡ് ക്രാഷ് കോഴ്‌സ്  മുന്‍നിര തൊഴിലാളികൾ  പ്രധാനമന്ത്രി നരേന്ദ്ര മോദി
മുന്‍നിര തൊഴിലാളികൾക്കായി കസ്റ്റമൈസ്‌ഡ് ക്രാഷ് കോഴ്‌സുമായി കേന്ദ്രം

By

Published : Jun 18, 2021, 8:50 AM IST

ന്യൂഡൽഹി:കൊവിഡ് പ്രവർത്തനങ്ങളിലേർപ്പെട്ട മുന്‍നിര തൊഴിലാളികൾക്കായി കസ്റ്റമൈസ്ഡ് ക്രാഷ് കോഴ്‌സ് പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച രാവിലെ 11 ന് വീഡിയോ കോൺഫറൻസിംഗിലൂടെ പരിപാടി ഉദ്ഘാടനം ചെയ്യും. 26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങളിലാണ് കോഴ്സ് ആരംഭിക്കുന്നത്. കേന്ദ്ര നൈപുണ്യ വികസന, സംരംഭക മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ ചടങ്ങിൽ പങ്കെടുക്കും.

Also read: കൊവിഡ് വ്യാപനത്തെ കുറിച്ച് പഠിക്കാന്‍ പാനല്‍ രൂപീകരിച്ച് ഒഡീഷ സര്‍ക്കാര്‍

രാജ്യത്തൊട്ടാകെയുള്ള ഒരു ലക്ഷത്തിലധികം കോവിഡ് പ്രവർത്തകർക്ക് പരിശീലനം നൽകുന്നതാണ് പരിപാടി. ഹോം കെയർ സപ്പോർട്ട്, ബേസിക് കെയർ സപ്പോർട്ട്, അഡ്വാൻസ്ഡ് കെയർ സപ്പോർട്ട്, എമർജൻസി കെയർ സപ്പോർട്ട്, സാമ്പിൾ കളക്ഷൻ സപ്പോർട്ട്, മെഡിക്കൽ എക്വുപ്മെന്‍റ് സപ്പോർട്ട് എന്നീ ആറ് കസ്റ്റമൈസ്ഡ് റോളുകളിലായാണ് പരിശീലനം നൽകുന്നത്.

പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന 3.0 ന്റെ കീഴിലാണ് കോഴ്സ് രൂപകല്പന ചെയ്തിരിക്കുന്നത്.ഇതിനായി കേന്ദ്രം 276 കോടി രൂപ മാറ്റിവെച്ചതായി പ്രധാനമന്ത്രിയുടെ കാര്യാലയം അറിയിച്ചു.

ABOUT THE AUTHOR

...view details