ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരിക്കുന്ന ഫീല്‍ഡ് ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സംവദിക്കും. രാവിലെ പതിനൊന്ന് മണിക്കാണ് സംസ്ഥാന-ജില്ലാ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫീല്‍ഡ് ഉദ്യോഗസ്ഥരുമായി സംവദിക്കുക. പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കർണാടക, ബിഹാർ, അസം, ചണ്ഡിഗഡ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗോവ, ഹിമാചൽ പ്രദേശ്, ഡല്‍ഹി എന്നി സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് യോഗത്തിൽ പങ്കെടുക്കുക. പ്രധാനമന്ത്രിയുമായുള്ള ആശയവിനിമയത്തില്‍ ഉദ്യോഗസ്ഥർ കൊവിഡ് പ്രതിരോധത്തിനാവശ്യമായ നിർദ്ദേശങ്ങളും ശുപാർശകളും അദ്ദേഹവുമായി പങ്കുവെക്കും.
കൊവിഡ് പ്രതിരോധം; പ്രധാനമന്ത്രി നാളെ ഫീല്‍ഡ് ഉദ്യോഗസ്ഥരുമായി സംവദിക്കും - കൊവിഡ്
കർണാടക, ബിഹാർ, അസം, ചണ്ഡിഗഡ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗോവ, ഹിമാചൽ പ്രദേശ്, ഡല്‍ഹി എന്നി സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് യോഗത്തിൽ പങ്കെടുക്കുക.
Read Also……കൊവിഡ് വ്യാപനം; മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി പ്രധാനമന്ത്രി
താഴെത്തട്ടിലെ പ്രവര്‍ത്തകരാണ് കൊവിഡ് പ്രതിരോധത്തില്‍ ഏറ്റവും വലിയ പോരാളികള്‍. അവരുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ അറിയുന്നതിനുമായാണ് ഇത്തരത്തിലൊരു കൂടിക്കാഴ്ചയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വർദ്ധിച്ചുവരുന്ന രണ്ടാം തരംഗത്തെ കൈകാര്യം ചെയ്യുന്നതിനുള്ള ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ഉറപ്പ് വരുത്തുക, ആരോഗ്യസംരക്ഷണ തൊഴിലാളികളുടെ ലഭ്യത ഉറപ്പുവരുത്തുക, ഫലപ്രദമായ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട് - വ്യാപനം നിയന്ത്രിക്കുന്നതിന് കർശനമായ നിയന്ത്രണ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങളാണ് ഈ കൂടിക്കാഴ്ചക്ക് ഉള്ളത്.