ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളിൽ റിപ്പോർട്ട് ചെയ്യുന്ന വർധനവ് കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 27ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തും. വീഡിയോ കോൺഫറൻസിലൂടെയാണ് മുഖ്യമന്ത്രിമാരുടെ യോഗമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ചർച്ചയിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വിഷയം അവതരിപ്പിക്കും.
കൊവിഡ്: മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി - പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ചർച്ച
വീഡിയോ കോൺഫറൻസിലൂടെയാണ് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കൊവിഡ് കേസുകൾ വർധിക്കുന്നു; ബുധനാഴ്‌ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും
ഒമിക്രോൺ വ്യാപനത്തെ തുടർന്ന് കൊവിഡ് കേസുകൾ വർധിക്കാനിടയായ സാഹചര്യത്തിൽ ജനുവരി 13ന് മോദി വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. ജനുവരി 13ന് 2,47,417 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.