തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്ര മോദി നാളെ പുതുച്ചേരിയിൽ - തെരഞ്ഞെടുപ്പ് റാലി
തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി പ്രചാരണ റാലിയില്‍ പങ്കെടുക്കും
പുതുച്ചേരി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പുതുച്ചേരിയിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും. പുതുച്ചേരിയില്‍ പ്രധാനമന്ത്രി രണ്ടാം തവണയാണ് സന്ദര്‍ശനം നടത്തുന്നത്. ഫെബ്രുവരി 25ന് നടന്ന തെരഞ്ഞെടുപ്പ് റാലിയിലും മോദി പങ്കെടുത്തിരുന്നു. എഎഫ്‌ടി തിടലിൽ നടക്കുന്ന റാലിയിൽ പ്രധാനമന്ത്രി സംസാരിക്കുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. പുതുച്ചേരിയിലെ 30 മണ്ഡലങ്ങളിൽ എൻഡിഎയുടെ ഘടകങ്ങളായ എഐഎൻആർസി 16 സീറ്റുകളിൽ നിന്നും ബിജെപി ഒമ്പത് സീറ്റുകളിൽ നിന്നും എഐഎഡിഎംകെ അഞ്ച് സീറ്റുകളിൽ നിന്നുമാണ് ജനവിധി തേടുന്നത്. ഏപ്രിൽ ആറിനാണ് പുതുച്ചേരിയിൽ വോട്ടെടുപ്പ്.