ജയ്‌പൂർ :പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട സുരക്ഷാവീഴ്‌ചയിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ മാധ്യമ വിചാരണ നിരോധിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കേസ് പരിഗണിച്ച സുപ്രീം കോടതിയോടാണ് അദ്ദേഹത്തിന്‍റെ അഭ്യര്‍ഥന. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് ഇന്ദു മൽഹോത്ര അധ്യക്ഷയായ നാലംഗ സമിതിയെ സുപ്രീംകോടതി നിയമിച്ചിരുന്നു.
'അന്വേഷണം പൂർത്തിയാകുംവരെ മാധ്യമവിചാരണ നിരോധിക്കണം' ; പ്രധാനമന്ത്രി നേരിട്ട സുരക്ഷാവീഴ്‌ചയിൽ ഗെഹ്‌ലോട്ട് - പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്‌ച
അന്വേഷണത്തിന് ജസ്റ്റിസ് ഇന്ദു മൽഹോത്ര അധ്യക്ഷയായ നാലംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചിട്ടുണ്ട്
അന്വേഷണം പൂർത്തിയാകുന്നതു വരെ മാധ്യമ വിചാരണ നിരോധിക്കണം; പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്‌ചയിൽ ഗെഹ്‌ലോട്ട്
അന്വേഷണത്തിന്‍റെ അന്തിമ റിപ്പോർട്ട് വരുന്നതുവരെ സത്യം എന്തെന്നറിയാൻ എല്ലാവരും കാത്തിരിക്കണം. അന്വേഷണം പൂർത്തിയാകുന്നതുവരെ മാധ്യമ വിചാരണ നിർത്തിവയ്‌ക്കാൻ സുപ്രീംകോടതിയോട് ആവശ്യപ്പെടുന്നുവെന്നും ഗെഹ്‌ലോട്ട് തന്‍റെ ട്വിറ്ററിൽ കുറിച്ചു.