ലുധിയാന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹം സഞ്ചരിക്കുന്ന പാതയിലുണ്ടായ സുരക്ഷ വീഴ്‌ചയിൽ ക്ഷുഭിതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവനോടെ ബത്തിൻഡ വിമാനത്താവളത്തിൽ തിരിച്ചെത്താനായതിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയോട് നന്ദി അറിയിക്കുന്നുവെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി ക്ഷുഭിതനായി പ്രതികരിച്ചു.
സുരക്ഷാ വീഴ്‌ചയെ തുടർന്ന് പഞ്ചാബിലെ ഫിറോസ്‌പൂരിൽ നടക്കേണ്ടിയിരുന്ന പ്രധാനമന്ത്രിയുടെ റാലി റദ്ദാക്കിയിരുന്നു. അതേ സമയം പഞ്ചാബ് പൊലീസിൽ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷ ഒരുക്കുന്നതിന് സർക്കാരിന് വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.