കേരളം

kerala

ETV Bharat / bharat

'സഭയില്‍ ജനാധിപത്യം ഉറപ്പാക്കുന്നതില്‍ വിജയിച്ചു' ; ഓം ബിര്‍ളയെ പ്രശംസിച്ച് മോദി - Om Birla

2019 ജൂൺ 19 നാണ് ഓം ബിർള 17-ാമത് ലോക്‌സഭ സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്.

PM praises LS Speaker for enhancing Parliament's productivity  PM modi  Lok Sabha speaker Om Birla  PM praises LS Speaker  PM on productivity of Parliament  speaker of lok sabha  lok sabha latest news  modi praises om birla  പ്രധാനമന്ത്രി  ലോക്‌സഭാ സ്‌പീക്കറെ അഭിനന്ദിച്ച് പ്രധാനമന്ത്രി  ഓം ബിർള  ലോക്‌സഭാ സ്‌പീക്കർ  നരേന്ദ്ര മോദി  നരേന്ദ്ര മോദി ട്വിറ്റർ  narendra modi twitter  Om Birla  Lok Sabha Speaker
ലോക്‌സഭാ സ്‌പീക്കറെ അഭിനന്ദിച്ച് പ്രധാനമന്ത്രി

By

Published : Jun 20, 2021, 10:02 AM IST

ന്യൂഡൽഹി: ലോക്‌സഭ സ്‌പീക്കർ പദവിയിൽ രണ്ടുവർഷം പൂർത്തിയാക്കിയ ഓം ബിർളയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാലയളവില്‍ പാർലമെന്‍റിൽ ജനാധിപത്യം മുന്നോട്ടുകൊണ്ടുപോകുന്നതിൽ സ്‌പീക്കർ വിജയിച്ചെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്.

Also Read:പ്രധാനമന്ത്രി ജമ്മു കശ്മീർ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും

2019 ജൂൺ 19 നാണ് ഓം ബിർള 17-ാമത് ലോക്‌സഭാ സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. സ്‌പീക്കർ എന്ന നിലയിൽ സഭയിൽ പുതുമുഖങ്ങൾക്കും വനിതകൾക്കും സംസാരിക്കാൻ അദ്ദേഹം അവസരം നൽകിയിരുന്നു.

പാര്‍ലമെന്‍ററി സമിതികള്‍ ശക്തിപ്പെടുത്താനും സുപ്രധാന നിയമനിർമാണങ്ങൾ സഭയിൽ ചർച്ചയ്‌ക്കെടുക്കാനും അദ്ദേഹം ശ്രദ്ധവച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details