കേരളം

kerala

ETV Bharat / bharat

Coonoor Helicopter Crash : സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി - പ്രധാന മന്ത്രി നരേന്ദ്ര മോദി പാലം വിമാനത്താവളത്തിൽ

ഡല്‍ഹിയിലെ പാലം വിമാനത്താവളത്തിലെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ചത്

PM pays tribute to soldiers killed in IAF chopper crash  IAF chopper crash  Coonoor Helicopter Crash  Defence Staff Gen Bipin Rawat  സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ച് പ്രധാന മന്ത്രി  പ്രധാന മന്ത്രി നരേന്ദ്ര മോദി പാലം വിമാനത്താവളത്തിൽ  ഹെലികോപ്‌ടർ അപകടത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലി
Coonoor Helicopter Crash : സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി

By

Published : Dec 9, 2021, 9:43 PM IST

ന്യൂഡൽഹി :തമിഴ്‌നാട് കൂനൂരില്‍ ഹെലികോപ്‌റ്റര്‍ അപകടത്തിൽ കൊല്ലപ്പെട്ട ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ള സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.പാലം വിമാനത്താവളത്തിലെത്തിയാണ് പ്രധാനമന്ത്രി സൈനികർക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. സൈനികരുടെ കുടുംബാംഗങ്ങളെെ അദ്ദേഹം ആശ്വസിപ്പിച്ചു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവൽ, കരസേന മേധാവി എംഎം നരവനെ, നാവികസേന മേധാവി അഡ്‌മിറൽ ആർ ഹരികുമാർ, എയർ ചീഫ് മാർഷൽ എവിആർ ചൗധരി, പ്രതിരോധ സെക്രട്ടറി അജയ് കുമാർ എന്നിവരും സൈനികർക്ക് അന്ത്യോപചാരം അർപ്പിച്ചു.

ALSO READ:Coonoor Chopper Crash : വരുൺ സിങ്ങിന്‍റെ നില അതീവ ഗുരുതരം ; വിദഗ്‌ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റി

ഊട്ടിക്ക് സമീപം കൂനൂരില്‍ ബുധനാഴ്‌ച ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ഹെലികോപ്‌റ്റര്‍ അപകടമുണ്ടായത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഉള്‍പ്പടെയുള്ളവര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ കനത്ത മഞ്ഞ് വീഴ്‌ചയെ തുടര്‍ന്ന് തകർന്നുവീഴുകയായിരുന്നു. റാവത്തുൾപ്പടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരില്‍ 13 പേരും ബുധനാഴ്‌ച മരിച്ചിരുന്നു.

ABOUT THE AUTHOR

...view details