കേരളം

kerala

ETV Bharat / bharat

Modi Metro Travel | യാത്രികര്‍ക്ക് സര്‍പ്രൈസുമായി മോദിയുടെ മെട്രോ യാത്ര ; സഞ്ചാരം ഡൽഹി സർവകലാശാല ശതാബ്‌ദി ആഘോഷത്തില്‍ പങ്കെടുക്കാൻ

ഇന്ന് രാവിലെയാണ് ഡൽഹി സർവകലാശാലയുടെ ശതാബ്‌ദി ആഘോഷത്തില്‍ പങ്കെടുക്കാൻ മോദി മെട്രോ യാത്ര നടത്തിയത്

Modi Metro Travel  PM Narendra Modi surprises Delhiites  PM Narendra Modi travels in metro train  മോദിയുടെ മെട്രോ യാത്ര  ഡൽഹി സർവകലാശാല  ഡല്‍ഹി മെട്രോയില്‍ പ്രധാനമന്ത്രി  പ്രധാനമന്ത്രി നരേന്ദ്ര മോദി
Modi Metro Travel

By

Published : Jun 30, 2023, 4:14 PM IST

Updated : Jun 30, 2023, 4:41 PM IST

ഡല്‍ഹി മെട്രോയില്‍ പ്രധാനമന്ത്രി

ന്യൂഡൽഹി :ഡൽഹി സർവകലാശാലയുടെ ശതാബ്‌ദി ആഘോഷത്തില്‍ പങ്കെടുക്കാൻ മെട്രോയിൽ യാത്രചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെയായിരുന്നു, രാജ്യതലസ്ഥാനത്തെ മെട്രോ യാത്രക്കാരെ അദ്‌ഭുതപ്പെടുത്തിക്കൊണ്ടുള്ള നരേന്ദ്ര മോദിയുടെ യാത്ര.

ഡല്‍ഹിയിലെ ലോക് കല്യാൺ മാർഗ് മെട്രോ സ്‌റ്റേഷനില്‍ നിന്നുമാണ് പ്രധാനമന്ത്രി മോദി മെട്രോയിൽ കയറിയത്. തുടര്‍ന്ന്, വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാരോട് അദ്ദേഹം സംവദിച്ചു. ശേഷം, വിശ്വവിദ്യാലയ മെട്രോ സ്റ്റേഷനിൽ ഇറങ്ങിയാണ് അദ്ദേഹം ഡല്‍ഹി സര്‍വകലാശാലയിലേക്ക് പോയത്.

'സഹയാത്രികരായി യുവാക്കള്‍'; സന്തോഷം പങ്കിട്ട് മോദി:'ഡല്‍ഹി സര്‍വകലാശാലയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ യാത്ര ചെയ്യുന്നു. ചെറുപ്പക്കാരെ എന്‍റെ സഹയാത്രികരായി കിട്ടിയതില്‍ സന്തോഷം.' - യാത്രയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി ടിറ്ററില്‍ കുറിച്ചു. ഇതാദ്യമായല്ല പ്രധാനമന്ത്രി മോദി, ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്നത്.

ശിലാസ്ഥാപന കര്‍മം നിർവഹിച്ച് പ്രധാനമന്ത്രി:ഡൽഹി യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടർ സെന്‍ററിന്‍റേയും നോർത്ത് കാമ്പസിൽ നിർമിക്കുന്ന ഫാക്കൽറ്റി ഓഫ് ടെക്‌നോളജിയുടെയും അക്കാദമിക് ബ്ലോക്കിന്‍റേയും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു. 1922 മെയ് ഒന്നിനാണ് ഡൽഹി സർവകലാശാല സ്ഥാപിതമായത്. കഴിഞ്ഞ നൂറ് വർഷങ്ങളായി, വലിയ മാറ്റങ്ങളാണ് സർവകലാശാലയിലുണ്ടായത്. ഇപ്പോൾ 86 ഡിപ്പാർട്ട്‌മെന്‍റുകളും 90 കോളജുകളും ആറ് ലക്ഷത്തിലധികം വിദ്യാർഥികളും ഈ സ്ഥാപനത്തിന് കീഴില്‍ പഠിക്കുന്നുണ്ട്.

സുരക്ഷ ഡബിള്‍ സ്‌ട്രോങ്; വിന്യസിച്ചത് 1000 ഉദ്യോഗസ്ഥര്‍:പ്രധാനമന്ത്രി മോദിയുടെ ഡൽഹി സർവകലാശാല സന്ദർശനത്തിന്‍റെ ഭാഗമായി സുരക്ഷയ്‌ക്കായി 1000ത്തിലധികം ഉദ്യോഗസ്ഥരെയാണ് വിന്യസിപ്പിച്ചത്. അർധസൈനികര്‍, പൊലീസ് എന്നീ സേനകളിലെ ഉദ്യോഗസ്ഥരാണ് ശക്തമായ സുരക്ഷ ഉറപ്പാക്കാന്‍ അണിനിരന്നത്. മൂന്ന് കെട്ടിടങ്ങളുടെ തറക്കല്ലിടല്‍ കര്‍മവും പുസ്‌തകങ്ങളുടെ പ്രകാശനവും മോദി നിർവഹിക്കുമെന്നും സർവകലാശാല അധികൃതർ നേരത്തേ അറിയിച്ചിരുന്നു. അത്യാധുനിക ഇൻഫ്രാസ്ട്രക്‌ചറുകളുള്ള ഈ കെട്ടിടങ്ങൾ ടെക്നോളജി ഫാക്കൽറ്റി, കമ്പ്യൂട്ടർ സെന്‍റര്‍, അക്കാദമിക് ബ്ലോക്ക് എന്നിവയ്ക്കുള്ളതാണെന്ന് സര്‍വകലാശാല ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

'അർധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെ ആയിരത്തിലധികം സുരക്ഷ ഉദ്യോഗസ്ഥരെ ഞങ്ങൾ വിന്യസിച്ചിട്ടുണ്ട്. അതീവ സുരക്ഷ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചുള്ള വളരെ കർശനമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.' - മുതിര്‍ന്ന സുരക്ഷ ഉദ്യോഗസ്ഥന്‍ രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചു. സർവകലാശാലയുടെ ശതാബ്‌ദി ആഘോഷങ്ങളുടെ സമാപനച്ചടങ്ങിന്‍റെ ഭാഗമായി, യൂണിവേഴ്‌സിറ്റി പുറപ്പെടുവിച്ച മാർഗനിർദേശത്തില്‍ കറുത്ത വസ്‌ത്രം ധരിക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനം ഉയരുകയുണ്ടായി.

ALSO READ |അല്‍പം 'രാഷ്‌ട്രീയത്തില്‍ പെട്ടുപോയി'; 47 വര്‍ഷങ്ങള്‍ക്ക് ശേഷം ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ സര്‍വകലാശാലയില്‍ ഹരിയാന മുഖ്യമന്ത്രി

നിർബന്ധിത ഹാജർ, രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ ക്ലാസുകൾ നിർത്തിവയ്ക്കണം എന്നിവയും നിര്‍ദേശങ്ങളില്‍ ഉണ്ടായിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ചടങ്ങിലെ വിശിഷ്‌ടാതിഥിയായിരുന്നു. വരുന്ന അധ്യയന വര്‍ഷം 360 വിദ്യാർഥികളെ ഉൾക്കൊള്ളിച്ചുള്ള ബി ടെക് കോഴ്‌സ് ഡൽഹി സർവകലാശാല ലക്ഷ്യമിടുന്നുണ്ട്.

Last Updated : Jun 30, 2023, 4:41 PM IST

ABOUT THE AUTHOR

...view details