ന്യൂഡല്‍ഹി :ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി അധികാരമേറ്റ ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഋഷി സുനകുമായി സംസാരിക്കാന്‍ സാധിച്ചതില്‍ സന്തോഷമെന്ന് മോദി ട്വീറ്റില്‍ കുറിച്ചു. ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്‌തു.
ഋഷി സുനകിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് മോദി ; സ്വതന്ത്ര വ്യാപാര കരാര്‍ ആദ്യ ചര്‍ച്ച - ഋഷി സുനക് നരേന്ദ്ര മോദി
വ്യാഴാഴ്‌ച രാത്രിയാണ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചത്
![ഋഷി സുനകിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് മോദി ; സ്വതന്ത്ര വ്യാപാര കരാര്‍ ആദ്യ ചര്‍ച്ച PM Narendra Modi speaks to UK PM Rishi Sunak PM Narendra Modi UK PM Rishi Sunak ബ്രിട്ടീഷ് പ്രധാനമന്ത്രി നരേദന്ദ്ര മോദി ഋഷി സുനകിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് മോദി ഋഷി സുനക് നരേന്ദ്ര മോദി Narendra Modi Rishi Sunak phone call](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16764306-thumbnail-3x2-rishi.jpg)
ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ പറഞ്ഞു. പുതിയ ദൗത്യം ആരംഭിക്കുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അഭിനന്ദന വാക്കുകള്‍ക്ക് നന്ദിയുണ്ടെന്ന് ഋഷി സുനകും ട്വീറ്റ് ചെയ്‌തു. ബ്രിട്ടനും ഇന്ത്യയും ഒരുപാടുകാര്യങ്ങള്‍ പങ്കുവയ്‌ക്കുന്നുണ്ട്.
വരും മാസങ്ങളിലും വര്‍ഷങ്ങളിലും നമ്മുടെ സുരക്ഷ, പ്രതിരോധം, സാമ്പത്തിക പങ്കാളിത്തം എന്നിവ ദൃഢമാവുമ്പോള്‍ ഇതിലൂടെ നമ്മുടെ രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങള്‍ക്ക് എന്ത് നേടാനാകും എന്നതില്‍ താന്‍ ആവേശത്തിലാണെന്നും ഋഷി ട്വീറ്റില്‍ വ്യക്തമാക്കി.