ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത് ഇന്ന്(ജൂലൈ 25) സംപ്രേഷണം ചെയ്യും. മൻ കി ബാതിന്‍റെ 79ആം പതിപ്പാണ് രാവിലെ 11 മണിക്ക് സംപ്രേഷണം ചെയ്യുന്നത്. ഇന്ത്യൻ സംഘം ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിനിടെയാണ് മോദിയുടെ മൻ കി ബാത്.
പ്രധാനമന്ത്രിയുടെ മൻ കി ബാത് ഇന്ന് - നരേന്ദ്രമോദി
മൻ കി ബാതിന്‍റെ 79ആം പതിപ്പാണ് സംപ്രേഷണ ചെയ്യുന്നത്.
ജൂണില്‍ സംപ്രേഷണം ചെയ്‌ത പരിപാടിയില്‍ ഇന്ത്യയുടെ അഭിമാനമാനം ഉയര്‍ത്താൻ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും മികച്ച പിന്തുണ നല്‍കാൻ പ്രധാനമന്ത്രി ജനതയോട് ആവശ്യപ്പെട്ടിരുന്നു. ടോക്കിയോ ഒളിമ്പിക്‌സിന് പോകുന്ന ഓരോ അത്‌ലറ്റും കഠിനാധ്വാനം ചെയ്യുന്നു. അവര്‍ അവര്‍ക്ക് വേണ്ടി മാത്രമല്ല മത്സരത്തില്‍ പങ്കെടുക്കുന്നത്. രാജ്യത്തിന്‍റെ അഭിമാനം ഉയര്‍ത്താൻ കൂടിയാണ്. അതിനാല്‍ എല്ലാ പൗരനും അവര്‍ക്ക് പ്രചേദനം നല്‍കണമെന്നുമാണ് ജൂണിലെ മൻ കി ബാതില്‍ അദ്ദേഹം പറഞ്ഞത്.
Also Read: ഡല്‍ഹിയില്‍ തിയറ്ററുകള്‍ തുറക്കുന്നു; 50 ശതമാനം പേര്‍ക്ക് പ്രവേശനം