കേരളം

kerala

ETV Bharat / bharat

'ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകും' ; ഈജിപ്‌ഷ്യൻ പ്രസിഡന്‍റുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി - ദേശീയ വാർത്തകൾ

റിപ്പബ്ലിക്‌ ദിനത്തിലെ മുഖ്യാതിഥിയായ ഈജിപ്‌ഷ്യൻ പ്രസിഡന്‍റ് അബ്‌ദുൽ ഫത്താഹ് അൽ സിസിയുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

Prime Minister Narendra Modi  Egyptian President Sisi  Modi holds talks with Egyptian President  republic day  chief guest at the Republic Day  റിപ്പബ്ലിക്‌ ദിനത്തിൽ മുഖ്യാതിഥി  ഈജിപ്‌ഷ്യൻ പ്രസിഡന്‍റുമായി കൂടിക്കാഴ്‌ച  ഈജിപ്‌ഷ്യൻ പ്രസിഡന്‍റ്  അബ്‌ദുൽ ഫത്താഹ് അൽ സിസി  പ്രധാനമന്ത്രി നരേന്ദ്ര മോദി  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ
ഈജിപ്‌ഷ്യൻ പ്രസിഡന്‍റുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി

By

Published : Jan 25, 2023, 4:07 PM IST

ന്യൂഡൽഹി : ഈജിപ്‌ഷ്യൻ പ്രസിഡന്‍റ് അബ്‌ദുൽ ഫത്താഹ് അൽ സിസിയുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലായിരുന്നു കൂടിക്കാഴ്‌ച. കൃഷി, ഡിജിറ്റൽ മേഖല, സംസ്‌കാരം, വ്യാപാരം തുടങ്ങി വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതായിരുന്നു ഇരുവരും തമ്മിലുള്ള ചർച്ച.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ അബ്‌ദുൽ ഫത്താഹ് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥി കൂടിയാണ്. ഇന്ത്യയും ഈജിപ്‌റ്റും തമ്മിലുള്ള സാംസ്‌കാരികവും സാമ്പത്തികവുമായ ബന്ധങ്ങൾക്ക് ആക്കം കൂട്ടുന്നതിനായി നരേന്ദ്ര മോദിയും അബ്‌ദുൽ ഫത്താഹ് അൽ സിസിയും ചർച്ചകൾ നടത്തിയതായും ഇത് ആ രാജ്യവുമായുള്ള അടുപ്പം കൂടുതൽ ആഴത്തിലുള്ളതാക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി ട്വീറ്റ് ചെയ്‌തു.

ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന് ഈജിപ്‌ഷ്യൻ പ്രസിഡന്‍റിനെ ക്ഷണിക്കുന്നത് ഇതാദ്യമാണ്. റിപ്പബ്ലിക് ദിന പരേഡിൽ ഈജിപ്‌ഷ്യൻ ആർമിയുടെ ഒരു സൈനിക സംഘവും പങ്കെടുക്കും. മൂന്നാമത് ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടിയിൽ പങ്കെടുക്കാൻ 2015 ഒക്‌ടോബറിൽ ഈജിപ്‌ഷ്യൻ പ്രസിഡന്‍റ് ഇന്ത്യ സന്ദർശിച്ചിരുന്നു. ഈജിപ്‌റ്റുമായുള്ള ബന്ധം കൂടുതൽ വിപുലീകരിക്കുന്നത് ആഫ്രിക്കയിലെയും യൂറോപ്പിലെയും വിപണികളിലേക്കുള്ള പ്രധാന കവാടമായാണ് ഇന്ത്യ കാണുന്നത്.

ABOUT THE AUTHOR

...view details