കേരളം

kerala

ETV Bharat / bharat

PM Modi: 'കുടുംബപാർട്ടികൾ ആരോഗ്യകരമായ ജനാധിപത്യത്തിന് വിരുദ്ധം': പ്രധാനമന്ത്രി

PM Modi: പരമ്പരാഗതമായി കുടുംബം ഭരിക്കുന്ന പാർട്ടികൾ ഭരണഘടന പ്രതിബദ്ധതയുള്ള പൗരൻമാർക്ക് ആശങ്കയുണ്ടാക്കുന്ന വിഷയമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

Dynastic parties  PM Narendra  Congress party  Constitution Day  പ്രധാനമന്ത്രി നരേന്ദ്ര മോദി  കോൺഗ്രസ്  ഭരണഘടനാ ദിനം
PM Modi: 'കുടുംബപാർട്ടികൾ ആരോഗ്യകരമായ ജനാധിപത്യത്തിന് വിരുദ്ധം': പ്രധാനമന്ത്രി

By

Published : Nov 26, 2021, 2:48 PM IST

ന്യൂഡൽഹി:കോൺഗ്രസിന് പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരമ്പരാഗതമായി കുടുംബം ഭരിക്കുന്ന പാർട്ടികൾ ഭരണഘടന പ്രതിബദ്ധതയുള്ള പൗരൻമാർക്ക് ആശങ്കയുണ്ടാക്കുന്ന വിഷയമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ഭരണഘടന ദിനാചരണത്തോടനുബന്ധിച്ച് പാർലമെന്‍റിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ:ETV Bharat: ഇടിവി ഭാരതിന് ആശംസകളുമായി ബസവരാജ് ബൊമ്മൈ; ബെംഗളൂരു ഓഫീസ് സന്ദര്‍ശിച്ചു

ഒരു കുടുംബം നിരവധി തലമുറകളായി ഒരു പാർട്ടി നടത്തുകയാണെങ്കിൽ അത് ആരോഗ്യകരമായ ജനാധിപത്യത്തിന് നല്ലതല്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളുടെ ജനാധിപത്യ സ്വഭാവം നഷ്‌ടപ്പെടുമ്പോൾ ഭരണഘടനയുടെ എല്ലാ തലവും വ്രണപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2008 നവംബർ 26ന് മുംബൈയിൽ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സുരക്ഷ ഉദ്യോഗസ്ഥർക്കും ചടങ്ങിൽ മോദി ആദരാഞ്ജലികൾ അർപ്പിച്ചു.

ABOUT THE AUTHOR

...view details