ഗാന്ധിനഗര്‍:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹിരാബയ്‌ക്ക് നാളെ 100-ാം പിറന്നാള്‍. ജന്മദിനം ആഘോഷിക്കുന്ന അമ്മയെ കാണാന്‍ മോദി ഗുജറാത്തില്‍ എത്തി. രാഷ്‌ട്രീയം മാറ്റിവച്ചാല്‍ ഒരു മകന്‍ അമ്മയുമായി ഒത്തു ചേരുന്ന അവിസ്‌മരണീയ സന്ദര്‍ഭമായി ഈ കൂടിക്കാഴ്‌ച.
ഇരുവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. പിറന്നാള്‍ ദിനമായ നാളെ (ജൂണ്‍ 18) മോദി ഗുജറാത്തിലെ പാവഗഡ് ക്ഷേത്രം സന്ദര്‍ശിക്കും. ജന്മദിന ആഘോഷത്തോടനുബന്ധിച്ച് വഡ്‌നഗറില്‍ മതചടങ്ങുകള്‍ നടത്തും.