ബേഗുംപേട്ട് (തെലങ്കാന): തെലങ്കാന സര്‍ക്കാരിനെയും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയുടെ പേരില്‍ അഭിവൃദ്ധി പ്രാപിച്ചവര്‍ അധികാരത്തിലേറി സംസ്ഥാനത്തെ പിന്നോട്ടുവലിച്ചുവെന്ന് മോദി പറഞ്ഞു. തെലങ്കാനയിലെ ജനങ്ങള്‍ ഏറ്റവുമധികം വിശ്വസിച്ച രാഷ്‌ട്രീയ പാര്‍ട്ടി തന്നെ അവരോട് വഞ്ചന കാണിച്ചുവെന്നും ബേഗുംപേട്ടില്‍ നടന്ന പരിപാടിയില്‍ മോദി പറഞ്ഞു.
'ജനം ഏറ്റവുമധികം വിശ്വസിച്ച പാര്‍ട്ടി തന്നെ അവരെ വഞ്ചിച്ചു'; തെലങ്കാന സര്‍ക്കാരിനെ വിമര്‍ശിച്ച് മോദി - modi telangana visit
തെലങ്കാനയുടെ പേരില്‍ അഭിവൃദ്ധി പ്രാപിച്ചവര്‍ അധികാരത്തിലേറി സംസ്ഥാനത്തെ പിന്നോട്ടുവലിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
'ജനങ്ങള്‍ വിശ്വസിച്ച രാഷ്‌ട്രീയ പാര്‍ട്ടി തന്നെ അവരെ വഞ്ചിച്ചു'; തെലങ്കാന സര്‍ക്കാരിനെ വിമര്‍ശിച്ച് നരേന്ദ്ര മോദി
ടിആര്‍എസ് സര്‍ക്കാരിന്‍റെ ജനങ്ങളോടുള്ള സമീപനത്തിന് വിരുദ്ധമായി തെലങ്കാനയുടെ അഭിവൃദ്ധിക്കും ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂർത്തീകരിക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. അന്ധകാരം മൂടുന്ന അവസരത്തില്‍ താമര പൂക്കും, നേരം പുലരുന്നതിന് മുമ്പും തെലങ്കാനയില്‍ താമര വിരിഞ്ഞുതന്നെ നില്‍ക്കുമെന്നും മോദി പറഞ്ഞു.