ന്യൂഡല്‍ഹി:ലോക്സഭയില്‍ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിറ്റാണ്ടുകളായി പല സംസ്ഥാനങ്ങളിലെയും ജനങ്ങൾ കോൺഗ്രസിനെ തള്ളിക്കളഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പിൽ ഇത്രയധികം തോൽവികൾ നേരിട്ടിട്ടും കോണ്‍ഗ്രസിന്റെ അഹങ്കാരം ഇല്ലാതായില്ലെന്നും അദ്ദേഹം പറഞ്ഞു.
' ജനാധിപത്യത്തോട് രാജ്യത്തെ ജനങ്ങൾ നൂറ്റാണ്ടുകളായി പ്രതിജ്ഞാബദ്ധരാണ്. അന്ധമായ എതിർപ്പ് ജനാധിപത്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്. കൊവിഡ് മഹാമാരിക്ക് ശേഷം ലോകം ഒരു പുതിയ ലോകക്രമത്തിലേക്ക് അതിവേഗം നീങ്ങുകയാണ്. ഈ അവസരം ഇന്ത്യ പാഴാക്കരുത്'. പ്രധാനമന്ത്രി ലോക്സഭയില്‍ പറഞ്ഞു.