ന്യൂഡൽഹി :ആഗോള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് പ്രവാസികളുടെ സമർപ്പണം പ്രശംസനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രവാസികൾ നമ്മുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കുകയും വ്യത്യസ്‌ത മേഖലകളിൽ മികവ് പുലർത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസി ഭാരതീയ ദിവസില്‍ ആശംസകള്‍ അറിയിക്കുകയായിരുന്നു നരേന്ദ്രമോദി (Pravasi Bharatiya diwas).
ലോകമെമ്പാടും, ഇന്ത്യയുടെ ആത്മാവിനെ ഉൾക്കൊള്ളുന്നതിനും അതിന്‍റെ വേരുകളുമായി ബന്ധപ്പെട്ടിരിക്കുന്നതിനും പ്രവാസികളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. എക്‌സിൽ പ്രധാനമന്ത്രി കുറിച്ചത് ഇങ്ങനെ - "പ്രവാസി ഭാരതീയ ദിവസ് ആശംസകൾ. ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികളുടെ സംഭാവനകളും നേട്ടങ്ങളും ആഘോഷിക്കാനുള്ള ദിവസമാണിത്. നമ്മുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കുന്നതിനും ആഗോള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള അവരുടെ സമർപ്പണം പ്രശംസനീയമാണ്. ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ, ഏകത്വത്തിന്‍റെയും നാനാത്വത്തിന്‍റെയും ബോധം വളർത്തുന്നു".
പ്രവാസി ഭാരതീയ ദിവസിൽ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആശംസകൾ അറിയിച്ചു. "പ്രവാസി ഭാരതീയ ദിവസിൽ, ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾക്ക് ആശംസകൾ. നിങ്ങളുടെ നേട്ടങ്ങളിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു. നിങ്ങളുടെ മികച്ച സംഭാവനകൾ ഇന്ത്യയുടെ ആഗോള നിലവാരം ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.