ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലോക സാമ്പത്തിക ഫോറം സംഘടിപ്പിക്കുന്ന 'ലോകത്തിന്‍റെ അവസ്‌ഥ' എന്ന വിഷയത്തെ അധികരിച്ചുള്ള പ്രത്യേക പ്രഭാഷണ പരിപാടിയില്‍ പ്രഭാഷണം നടത്തും. രാത്രി ഇന്ത്യന്‍ സമയം 8.30ന് പ്രധാനമന്ത്രി വിഡിയോകോണ്‍ഫറന്‍സിലൂടെ പ്രഭാഷണം.
ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി ഇന്ന് സംസാരിക്കും
ലോക സാമ്പത്തിക ഫോറം സംഘടിപ്പിക്കുന്ന 'ലോകത്തിന്‍റെ അവസ്‌ഥ' എന്ന വിഷയത്തെ അധികരിച്ചുള്ള പ്രത്യേക പ്രഭാഷണ പരിപാടിയിലാണ് നരേന്ദ്ര സംസാരിക്കുക.
ജനുവരി 17 മുതല്‍ 21വരെയാണ് 'ലോകത്തിന്‍റെ അവസ്‌ഥ'('State of the World') എന്ന വിഷയത്തില്‍ പ്രത്യേക പ്രഭാഷണ പരിപാടി സ്വിറ്റ്‌സര്‍ലണ്ടിലെ ദാവോസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക സാമ്പത്തിക ഫോറം സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയില്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ്, ജപ്പാന്‍ പ്രധാനമന്ത്രി കിഷിഡ ഫുമിയൊ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അടക്കമുള്ള ലോക നേതാക്കളും പ്രഭാഷണം നടത്തും. കൂടാതെ വ്യാവസായ പ്രമുഖരും, പൗരസമൂഹത്തിലെ നേതാക്കന്‍മാരും, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും വിഷയത്തില്‍ സംസാരിക്കും
ALSO READ:'യുഎസ് ഉപരോധത്തിന് പുല്ലുവില'; വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ