അഹമ്മദാബാദ്:സഹോദരങ്ങൾ തമ്മിലുളള സ്നേഹത്തിന്‍റെയും സംരക്ഷണത്തിന്‍റെയും ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന ആഘോഷമാണ് രക്ഷാ ബന്ധൻ (Raksha Bandhan). കഴിഞ്ഞ 35 വർഷങ്ങളായി മുടങ്ങാതെ രക്ഷാബന്ധൻ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് (Narendra Modi) രാഖി കെട്ടിക്കൊടുക്കുകയാണ് പാകിസ്ഥാൻ സ്വദേശിനിയായ ഖമർ ജഹാൻ (Khamar Jahan). ഈ വർഷത്തെ രക്ഷാബന്ധൻ ദിനത്തിലും ആ പതിവ് തെറ്റിക്കാൻ ഖമർ ഒരുക്കമല്ല.
രക്ഷാബന്ധൻ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈയിൽ രാഖി കെട്ടാൻ രാജ്യതലസ്ഥാനത്തേക്ക് പോകാനൊരുങ്ങുകയാണ് ഖമർ ജഹാൻ. പാകിസ്ഥാൻ സ്വദേശിനിയായ ഖമർ വിവാഹിതയായ ശേഷം ഗുജറാത്തിലെ അഹമ്മദാബാദിലെ തെലിവിയിലാണ് താമസിക്കുന്നത്. പ്രധാനമന്ത്രിയെ ആർഎസ്‌എസ് പ്രവർത്തകയായിരുന്ന കാലം മുതലേ അറിയാമെന്നും അന്ന് മുതൽ അദ്ദേഹത്തോടൊപ്പം രക്ഷാ ബന്ധൻ ആഘോഷിക്കുന്നുണ്ടെന്നും ഖമർ ജഹാൻ ഇടിവി ഭാരതിനോട് പറഞ്ഞു.
'കഴിഞ്ഞ 35 വർഷങ്ങളായി എനിക്ക് പ്രധാനമന്ത്രിയെ അറിയാം. ഗുജറാത്ത് ഗവർണറായിരുന്ന ഡോ. സ്വരൂപ് സിങ് എന്നെ അദ്ദേഹത്തിന്‍റെ മകൾ എന്നായിരുന്നു വിളിച്ചിരുന്നത്. ഗവർണർ പദവി അവസാനിച്ച ശേഷം ഗുജറാത്തിൽ നിന്ന് മടങ്ങുമ്പോൾ അദ്ദേഹത്തെ കാണാനായി ഞങ്ങൾ അഹമ്മദാബാദ് വിമാനത്താവളത്തിലേക്ക് പോയിരുന്നു.
നരേന്ദ്രമോദി രാഷ്‌ട്രീയ സ്വയം സേവക് സംഘ് (RSS) പ്രവർത്തകനായിരുന്ന കാലത്ത് ഞങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ദിവസങ്ങളിൽ പ്രധാനമന്ത്രി മോദിയോടൊപ്പം ഇരിക്കുന്ന സമയത്ത് എന്നെ മകൾ എന്നാണ് ഗവർണർ വിശേഷിപ്പിച്ചത്. അന്ന് മുതൽ മോദി എന്നെ സഹോദരി എന്നാണ് വിളിക്കുന്നത്. അതിന് ശേഷം എല്ലാ വർഷവും ഞാൻ പ്രധാനമന്ത്രിക്ക് രാഖി കെട്ടി കൊടുക്കാറുണ്ട്. ഖമർ പറഞ്ഞു.