അഗര്‍ത്തല:ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിലെസിപിഎം - കോണ്‍ഗ്രസ് സഖ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ ശത്രുക്കളായ സിപിഎമ്മും കോണ്‍ഗ്രസും ഇവിടെ സുഹൃത്തുക്കളാണ്. രാധാകിഷോർപൂരിലെ ഒരു പൊതുറാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് ശനിയാഴ്‌ച ഇടത് - കോൺഗ്രസ് സഖ്യത്തിനെതിരെ പ്രധാനമന്ത്രി തുറന്നടിച്ചത്.
ത്രിപുരയില്‍ ബിജെപി അധികാരത്തിൽ വരുന്നതിന് മുന്‍പ് മുൻ സർക്കാരുകൾ സംസ്ഥാനത്തെ കൊള്ളയടിച്ചു. വർഷങ്ങളായി ത്രിപുര ഭരിച്ച സർക്കാരുകൾ പാവപ്പെട്ടവര്‍, പട്ടികവർഗക്കാര്‍, സ്‌ത്രീകള്‍, യുവാക്കള്‍ എന്നിവര്‍ ഉൾപ്പെടെയുള്ളവരുടെ ജീവിതം ദുരിതപൂർണമാക്കി. അങ്ങനെ സ്വപ്‌നങ്ങൾ തകർന്നതിനെ തുടര്‍ന്ന് യുവാക്കളടക്കം സംസ്ഥാനം വിട്ട് പുറത്തേക്ക് പോവുകയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. ത്രിപുരയിൽ ഒരു ദിവസത്തെ സന്ദർശനത്തിന് എത്തിയതായിരുന്നു പ്രധാനമന്ത്രി മോദി.