ന്യൂഡൽഹി:എൽപിജി സിലിണ്ടറുകളുടെ വില വർധനവിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ വികസന വാഹനം റിവേഴ്‌സ് ഗിയറിലാണെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു.
വികസനത്തിൽ നിന്നും വളരെ അകലെ, ദശലക്ഷക്കണക്കിന് ആളുകൾ വിറക് അടുപ്പിലേക്ക് തിരിച്ചു പോകാൻ നിർബന്ധിതരായി. മോദിയുടെ 'വികസന വാഹനം റിവേഴ്‌സ് ഗിയറിലാണ്' പോകുന്നത്. രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
ഒക്‌ടോബർ ആറിന് ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെയും നവംബർ ഒന്നിന് വാണിജ്യാടിസ്ഥാനത്തിലുള്ള എൽപിജി സിലിണ്ടറുകളുടെയും വില വർധിപ്പിച്ചിരുന്നു. ഗാർഹിക ഗ്യാസ് സിലിണ്ടറിന് 15 രൂപയും വാണിജ്യാടിസ്ഥാനത്തിലുള്ള എൽപിജി സിലിണ്ടറുകളുടെ വില 266 രൂപയുമാണ് വർധിപ്പിച്ചത്.
അതേ സമയം പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്‌സൈസ് നികുതി കേന്ദ്ര സർക്കാർ കുറച്ചതോടെ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞിരുന്നു.
READ MORE:കേന്ദ്രം എക്‌സൈസ് നികുതി കുറച്ചു; കേരളത്തിൽ പെട്രോൾ, ഡീസൽ വില കുറഞ്ഞു