ഗാന്ധിനഗര്‍:ആംബുലന്‍സിന് പോകാന്‍ വഴിയൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹം. ഗുജറാത്തിലെ അഹമദാബാദില്‍ നിന്ന് ഗാന്ധിനഗറിലേക്കുള്ള യാത്രക്കിടെയാണ് ആംബുലന്‍സിന് പോകാന്‍ പ്രധാനമന്ത്രി സഞ്ചരിച്ച വാഹനം വഴിയൊരുക്കിയത്. വെളളിയാഴ്‌ചയാണ് (സെപ്‌റ്റംബര്‍ 30) സംഭവം.
ആംബുലന്‍സിന് വഴിയൊരുക്കി പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം; വൈറല്‍ വീഡിയോ - national news updates
ബിജെപിയുടെ മീഡിയ സെല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ വൈറലായി.
ആംബുലന്‍സിന് വഴിയൊരുക്കി പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം; വീഡിയോ വൈറല്‍
അഹമ്മദാബാദിലെ ദൂരദര്‍ശന്‍ സെന്‍ററിന് സമീപം പൊതുറാലിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ഗാന്ധിനഗറിലേക്ക് എത്തുന്നതിന് മുമ്പാണ് ആംബുലന്‍സ് സയറണ്‍ മുഴക്കി പാഞ്ഞെത്തിയത്. ഉടന്‍ തന്നെ മോദി സഞ്ചരിച്ച വാഹനം റോഡിന്‍റെ ഇടത് ഭാഗത്തേക്ക് നിര്‍ത്തി ആംബുലന്‍സിന് പോകാനായി വഴിയൊരുക്കുകയായിരുന്നു. ബിജെപിയുടെ മീഡിയ സെല്ലാണ് ആംബുലന്‍സിന് വഴിയൊരുക്കുന്ന വാഹന വ്യൂഹത്തിന്‍റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.