കേരളം

kerala

ETV Bharat / bharat

100 കോടി വാക്‌സിനേഷന്‍ : പരിശ്രമത്തിന്‍റെയും മന്ത്രത്തിന്‍റെയും നേട്ടമെന്ന് മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിനന്ദിച്ചത് 'മൻ കി ബാത്തിന്‍റെ 82ാം പതിപ്പില്‍

82nd edition of Mann Ki Baat  PM Modi to address the nation on 82nd edition of Mann Ki Baat  PM Modi to address the nation  Mann Ki Baat  Mann ki Baath  100 crore Covid vaccination  100 കോടി വാക്‌സിനേഷന്‍  പ്രധാനമന്ത്രി  നരേന്ദ്ര മോദി  മൻ കി ബാത്ത്
100 കോടി വാക്‌സിനേഷന്‍ : രാജ്യത്തിന്‍റെ പരിശ്രമത്തിന്‍റെയും മന്ത്രത്തിന്‍റെയും നേട്ടമെന്ന് പ്രധാനമന്ത്രി

By

Published : Oct 24, 2021, 1:51 PM IST

ന്യൂഡൽഹി : കൊവിഡ് പ്രതിരോധ കുത്തിവയ്പ്പില്‍ 100 കോടി ഡോസുകള്‍ തികച്ചതില്‍ രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരുടെയും പരിശ്രമത്തിന്‍റെയും മന്ത്രത്തിന്‍റെയും സാധ്യതയും ശക്തിയും തെളിയിക്കുന്നതാണ് ഈ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്‍റെ 82-ാമത് പതിപ്പിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

രാജ്യത്തിന്‍റെയും ജനങ്ങളുടെയും കഴിവുകളെക്കുറിച്ച് എനിക്ക് നന്നായി അറിയാം. നമ്മുടെ ആരോഗ്യ പ്രവർത്തകർ പൗരന്മാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതില്‍ വീഴ്‌ച വരുത്തിയില്ലെന്ന് വ്യക്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, 100 കോടി ഡോസ് വാക്‌സിന്‍ പ്രഖ്യാപനത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) പ്രസിഡന്‍റ് അസദുദ്ദീൻ ഒവൈസി രംഗത്തെത്തി.

ALSO READ:'100 കോടി വാക്‌സിന്‍ പ്രചാരണം നുണ' ; ഇരുകുത്തിവയ്പ്പും ലഭിച്ചത് 31%ത്തിന് മാത്രമെന്ന് അസദുദ്ദീൻ ഒവൈസി

രാജ്യത്തെ 31% ജനങ്ങള്‍ക്ക്‌ മാത്രമാണ്‌ ഇരു കുത്തിവയ്‌പ്പുകളും ലഭിച്ചതെന്നും, പിന്നെ എന്ത്‌ അടിസ്ഥാനത്തിലാണ്‌ പ്രധാനമന്ത്രി 100 കോടി വാക്‌സിനേഷനെന്ന് പറയുന്നതെന്നും അസദുദ്ദീൻ ഒവൈസി ചോദിച്ചു.

ABOUT THE AUTHOR

...view details