കേരളം

kerala

ETV Bharat / bharat

സോണിയ ഗാന്ധിയുടെ 77 ആം ജന്മദിനം; ആശംസ പങ്കുവച്ച് പ്രധാനമന്ത്രി - മോദി ആശംസ അറിയിച്ചു

Birthday Of Sonia Gandhi: സോണിയ ഗാന്ധിയുടെ 77 ആം പിറന്നാള്‍, ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

PM SONIA GANDHI  Birthday Of Sonia Gandhi  modi and sonia  pm wishes sonia  congress leader  sonia the leader  indian political leders  സോണിയ ഗാന്ധിക്ക് പിറന്നാള്‍  മോദിയും സോണിയ ഗാന്ധിയും  മോദി ആശംസ അറിയിച്ചു  ആശംസ പങ്കുവച്ച് മോദി
PM WISHES SONIA

By ETV Bharat Kerala Team

Published : Dec 9, 2023, 10:24 AM IST

ന്യൂഡെല്‍ഹി:കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിക്ക് ഇന്ന് 77 ആം പിറന്നാള്‍(Birthday Of Sonia Gandhi). 1946 ഡിസംബര്‍ 9ന് ഇറ്റലിയിലെ ലൂസിയാന വെനെറ്റോ മേഖലയിലാണ് സോണിയ ഗാന്ധി ജനിച്ചത്. പിറന്നാള്‍ ദിനത്തില്‍ സോണിയ ഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ അറിയിച്ചു. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് പ്രധാനമന്ത്രി സോണിയക്ക് ആശംസ അറിയിച്ചത്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസിനെ നയിച്ച നേതാവ് സോണിയ ഗാന്ധി ആയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം കോണ്‍ഗ്രസിന്‍റെ അരങ്ങില്‍ നിന്ന് അണിയറയിലേക്ക് പ്രവര്‍ത്തനം മാറ്റിയ നേതാവാണ് സോണിയ. യുപിഎ മുന്നണിയുടെ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ ശ്രദ്ധേയമായ രാഷ്‌ട്രീയ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവ് കൂടിയാണ് സോണിയ. നിരവധി പേര്‍ നേരിട്ടും അല്ലാതെയും പ്രിയ സേതാവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു.

ABOUT THE AUTHOR

...view details