ന്യൂഡൽഹി:രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും ഭാര്യയ്ക്കും എത്രയും വേഗം കൊവിഡ് ഭേദമാകട്ടെ യെന്ന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് സ്ഥിരീകരിച്ചതായി ഗെലോട്ട് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇതുവരെ തനിക്ക് ലക്ഷണങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അശോക് ഗെലോട്ടിന് കൊവിഡ് ; എത്രയും വേഗം ഭേദമാകട്ടെയെന്ന് മോദി - അശോക് ഗെലോട്ടിന് കൊവിഡ്
രാജസ്ഥാനിൽ 24 മണിക്കൂറിനിടെ 16,613 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അശോക് ഗെലോട്ടിന് കൊവിഡ്; എത്രയും വേഗം ഭേദമാകട്ടെ എന്ന് മോദി
നിരീക്ഷണത്തിലാണെങ്കിലും താൻ ജോലി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ 24 മണിക്കൂറിൽ 16,613 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 120 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 8,303 പേരാണ് രോഗമുക്തരായത്.