ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് കേദാർനാഥ് ക്ഷേത്രത്തിലെത്തി. ആദിശങ്കരാചാര്യരുടെ പുനർനിർമിച്ച 12 അടിയുള്ള പ്രതിമ നാടിന് സമര്‍പ്പിച്ചു. 130 കോടിയുടെ വികസന പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
2013ലെ ഉത്തരാഖണ്ഡിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് ആദിശങ്കരാചാര്യരുടെ സമാധി തകർന്നത്. ശേഷം ഇത് പുനര്‍നിര്‍മിക്കുകയായിരുന്നു. മന്ദാകിനി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കേദാർനാഥ് ക്ഷേത്രം യമുനോത്രി, ഗംഗോത്രി, ബദരീനാഥ് എന്നിവ ഉൾപ്പെടുന്ന 'ചാർ ധാം' എന്നറിയപ്പെടുന്ന നാല് പുരാതന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. എ ഡി എട്ടാം നൂറ്റാണ്ടിൽ ഗുരു ആദിശങ്കരാചാര്യര്‍ പണികഴിപ്പിച്ച കേദാർനാഥ് ക്ഷേത്രത്തിലെ പ്രതിഷ്ഠ ശിവനാണ്.