കേരളം

kerala

ETV Bharat / bharat

'ജനാധിപത്യത്തിന്‍റെ വിശുദ്ധ ഉത്സവം'; വോട്ടെടുപ്പിൽ ജനം പങ്കാളിയാകണമെന്ന് പ്രധാനമന്ത്രി - holy festival of democracy

പടിഞ്ഞാറൻ യുപിയിലെ 11 ജില്ലകളിലെ 58 നിയമസഭ മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.

ജനാധിപത്യത്തിന്‍റെ വിശുദ്ധ ഉത്സവം  വോട്ടെടുപ്പിൽ ജനം പങ്കാളിയാകണമെന്ന് പ്രധാനമന്ത്രി  യുപി തെരഞ്ഞെടുപ്പ് ആദ്യ ഘട്ടം  യുപി തെരഞ്ഞെടുപ്പ് 2022  The first phase of the UP election  Uttar Pradesh election 2022  holy festival of democracy  PM Modi on Election
'ജനാധിപത്യത്തിന്‍റെ വിശുദ്ധ ഉത്സവം'; വോട്ടെടുപ്പിൽ ജനം പങ്കാളികൾ ആകണമെന്ന് പ്രധാനമന്ത്രി

By

Published : Feb 10, 2022, 9:37 AM IST

ന്യൂഡൽഹി:ജനാധിപത്യത്തിന്‍റെ വിശുദ്ധ ഉത്സവമാണ് തെരഞ്ഞെടുപ്പ് എന്നും ജനം തെരഞ്ഞെടുപ്പിന്‍റെ ഭാഗമാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ച സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കൊവിഡ് മാനദണ്ഡം കർശനമായി പാലിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

11 ജില്ലകളിലായി 58 നിയമസഭ മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ശാംലി, ഹാപൂർ, ഗൗതം ബുദ്ധ നഗർ, മുസഫർനഗർ, മീററ്റ്, ഭാഗ്‌പറ്റ്, ഗാസിയാബാദ്, ബുലന്ദ്ഷഹർ, അലിഗഡ്, മഥുര, ആഗ്ര എന്നീ 11 ജില്ലകളിലാണ് ആദ്യഘട്ട പോളിങ് പുരോഗമിക്കുന്നത്.

ALSO READ:ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; വിധിയെഴുതാൻ 58 മണ്ഡലങ്ങൾ

ABOUT THE AUTHOR

...view details