ന്യൂഡൽഹി : കാർഗിലില്‍ യുദ്ധത്തില്‍ രാജ്യത്തിനായ പോരാടിയവർക്കും ജീവൻ നഷ്‌ട്ടപ്പെടുത്തിയവർക്കും ആദരവർപ്പിക്കാൻ ജനങ്ങളോട് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജൂലൈ 26നാണ് രാജ്യം കാർഗില്‍ വിജയ് ദിവസമായി ആചരിക്കുന്നത്.
ലോകം മുഴുവൻ സാക്ഷ്യം വഹിച്ച നമ്മുടെ സുരക്ഷ സേനയുടെ വീര്യത്തിന്‍റെയും അച്ചടക്കത്തിന്‍റെയും പ്രതീകമാണ് കാർഗിൽ യുദ്ധം എന്ന് ഇന്ത്യൻ സായുധ സേനയെ അഭിനന്ദിച്ച പ്രധാനമന്ത്രി പറഞ്ഞു.
"നാളെ കാർഗിൽ വിജയ ദിവസമാണ് ആണ്. ഇന്ത്യയൊട്ടാകെ ഈ ദിവസം 'അമൃത് മഹോത്സവ്' ആയി ആഘോഷിക്കും. ലോകം മുഴുവൻ സാക്ഷ്യം വഹിച്ച നമ്മുടെ സായുധ സേനയുടെ വീര്യത്തിന്‍റെയും അച്ചടക്കത്തിന്‍റെയും പ്രതീകമാണ് കാർഗിൽ യുദ്ധം. ആവേശകരമായ ആ സംഭവങ്ങളെക്കുറിച്ച് നിങ്ങള്‍ വായിക്കണം. കാർഗിലില്‍ നമുക്കായി പോരാടിയ ഓരോരുത്തരെയും നമുക്ക് അഭിവാദ്യം ചെയ്യാം ". - മോദി പറഞ്ഞു.