ന്യൂഡൽഹി:പുതിയ പാർലമെന്‍റ് മന്ദിരത്തിൽ സ്ഥാപിച്ച അശോക സ്‌തംഭം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്‌തു. 4.3 മീറ്റർ വീതിയും 6.5 മീറ്റർ ഉയരത്തിലുമാണ് സ്‌തംഭത്തിന്‍റെ നിർമാണം. പൂർണമായും വെങ്കലത്തിൽ നിർമിച്ച സ്‌തംഭം പാർലമെന്‍റിന്‍റെ മുകള്‍ ഭാഗത്തായാണ് സ്ഥാപിച്ചിരിക്കുന്നത്.
പുതിയ പാർലമെന്‍റ് മന്ദിരത്തിലെ അശോക സ്‌തംഭം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്‌തു
പാർലമെന്‍റിന്‍റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്‌തംഭം നിർമ്മിച്ചത് പൂർണമായും വെങ്കലത്തിൽ
പുതിയ പാർലമെന്‍റ് മന്ദിരത്തിലെ അശോക സ്‌തംഭം പ്രധാന മന്ത്രി അനാച്ഛാദനം ചെയ്‌തു
അതേസമയം 971 കോടി രൂപ ചെലവിൽ ആരംഭിച്ച പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമാണം ശീതകാല സമ്മേളനത്തോടനുബന്ധിച്ച് പൂർത്തീകരിക്കുമെന്നാണ് റിപ്പോർട്ടുകള്‍. ലോക്‌സഭ ചേംബറിൽ 888 അംഗങ്ങൾക്കും രാജ്യസഭയിൽ 384 അംഗങ്ങൾക്കും സംയുക്ത സമ്മേളനത്തിനായി 1,272 സീറ്റുകളുമാണ് പുതിയ മന്ദിരത്തിൽ ഉണ്ടാവുക.