ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. നേതാജിയുടെ 125 ആം ജന്മവാർഷികത്തോടനുബന്ധിച്ച് ഗ്രാനൈറ്റില്‍ തീർക്കുന്ന പൂർണകായ പ്രതിമ ഇന്ത്യ ഗേറ്റില്‍ സ്ഥാപിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 28 അടി ഉയരവും 6 അടി വീതിയുള്ള ഗ്രാനൈറ്റ് പ്രതിമ സ്ഥാപിക്കുന്നത് വരെ നേതാജിയുടെ ഹോളോഗ്രാം പ്രതിമ അതേ സ്ഥലത്ത് ഉണ്ടാകും.
സ്വാതന്ത്ര്യ സമരത്തിൽ നേതാജിയുടെ മഹത്തായ സംഭാവനകൾക്കുള്ള ബഹുമാന സൂചകമായും രാജ്യത്തിന് അദ്ദേഹത്തോടുള്ള കടപ്പാടിന്‍റെ പ്രതീകവുമായാണ് പ്രതിമ സ്ഥാപിക്കുന്നത്. 30,000 ല്യൂമെൻസ് 4കെ പ്രൊജക്ടറാണ് ഹോളോഗ്രാം പ്രതിമയുടേത്.