ന്യൂഡല്‍ഹി:പ്രധാൻ മന്ത്രി കിസാൻ സമൻ നിധി യോജന പദ്ധതിയുടെ എട്ടാം ഗഡുവും 2021-22 സാമ്പത്തിക വർഷത്തെ ആദ്യ ഗഡുവുമായ 19,000 കോടി രൂപ ഇന്ന് (മെയ് 14 ന്) കേന്ദ്രം വിതരണം ചെയ്യും. 10 കോടി കര്‍ഷകരുടെ അക്കൗണ്ടിലേക്കാണ് ഡയറക്ട് ആയാണ് പണമെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച രാവിലെ 11ന് വീഡിയോ കോൺഫറൻസിംഗിലൂടെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ബംഗാളിലെ കര്‍ഷകര്‍ക്ക് ഇതാദ്യമായി ആനുകൂല്യം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലും കാർഷിക മേഖലയില്‍ റെക്കോർഡുകൾ സൃഷ്ടിച്ച രാജ്യത്തെ കർഷകരുടെ ശ്രമങ്ങളെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു. മിനിമം താങ്ങ് വിലയേക്കാള്‍ 10 ശതമാനം കൂടുതല്‍ നല്‍കിയാണ് സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് ഗോതമ്പ് വാങ്ങിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പിഎം കിസാന്‍ പദ്ധതി: കര്‍ഷകരുടെ അക്കൗണ്ടില്‍ 19,000 കോടി രൂപ ഇന്ന് എത്തുമെന്ന് കേന്ദ്രം - പിഎം കിസാന്‍ പദ്ധതി
ചെറുകിട കർഷകർക്കായി 2019 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് പി എം കിസാൻ നിധി
Also Read:ഗോവയിൽ ഓക്‌സിജൻ ലഭിക്കാതെ 76 മരണം
ചെറുകിട കർഷകർക്കായി 2019 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് പി എം കിസാൻ നിധി. പദ്ധതി പ്രകാരം രാജ്യത്തെ 14 കോടി കർഷകർക്ക് പ്രതിവർഷം രണ്ടായിരം രൂപയുടെ മൂന്ന് ഗഡുക്കൾ ലഭിക്കും, അതായത് ഓരോ ഗുണഭോക്തൃ കർഷക കുടുംബങ്ങൾക്കും പ്രതിവർഷം ആറായിരം രൂപ കേന്ദ്രസർക്കാരിന്‍റെ സാമ്പത്തിക സഹായമായി ലഭിക്കും. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) മോഡ് വഴി ഓൺലൈനായാണ് കേന്ദ്ര സർക്കാർ അർഹരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക വിതരണം ചെയ്യുക. ഇതുവരെ 1.15 ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ കർഷക കുടുംബങ്ങൾക്ക് കൈമാറിയിട്ടുണ്ട്.