ഹൈദരാബാദ്: കൊവിഡ് വാക്‌സിനായ കൊവാക്‌സിൻ വികസിപ്പിക്കുന്ന ജീനോം വാലിയിലെ ഭാരത് ബയോടെക് സന്ദർശിച്ച് പ്രധാനമന്ത്രി. ഹക്കിംപേട്ട് എയർഫോഴ്‌സ് സ്റ്റേഷനിൽ വന്നിറങ്ങിയ അദ്ദേഹത്തെ തെലങ്കാന ചീഫ് സെക്രട്ടറി സോമേഷ് കുമാർ, ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്വീകരിച്ചു. കൊവാക്‌സിന്‍റെ മൂന്നാം ഘട്ട പരീക്ഷണമാണ് പുരോഗമിക്കുന്നത്. കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിൻ വികസനത്തെപ്പറ്റിയും പ്രധാനമന്ത്രി അവലോകനം ചെയ്‌തു.
ഹൈദരാബാദ് ഭാരത് ബയോടെക് നരേന്ദ്രമോദി സന്ദർശിച്ചു - പ്രധാനമന്ത്രി ബയോടെക് സന്ദർശനത്തിൽ
കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിൻ വികസനത്തെപ്പറ്റിയും പ്രധാനമന്ത്രി അവലോകനം ചെയ്യും.
ഹൈദരാബാദ് ഭാരത് ബയോടെക് നരേന്ദ്രമോദി സന്ദർശിച്ചു
കൊവിഡ് വാക്സിനേഷന്‍റെ തയ്യാറെടുപ്പുകൾ, വെല്ലുവിളികൾ, ശ്രമങ്ങൾ എന്നീ വിഷയങ്ങളിൽ ശാസ്ത്രജ്ഞരുമായും ഡവലപ്പർമാരുമായും പ്രധാനമന്ത്രി ചർച്ച ചെയ്യുന്നത്. ഹൈദരാബാദിന് ശേഷം പൂനെയിലേക്ക് പോകുന്ന പ്രധാനമന്ത്രി തുടർന്ന് ഡൽഹി സന്ദർശിക്കും. ആസ്‌ട്രജെനിക്കയുമായി പങ്കാളിത്തത്തിൽ വാക്‌സിൻ വികസിപ്പിക്കുന്ന ഇന്ത്യ സെറം ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി സന്ദർശിക്കും.
Last Updated : Nov 28, 2020, 4:57 PM IST