ഗാന്ധിനഗര്‍:ഹനുമാന്‍ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ മോര്‍ബിയയില്‍ 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ അനാച്ഛാദനം ചെയ്യും. പടിഞ്ഞാറ് മോർബിയിലെ ബാപ്പു കേശവാനന്ദ് ആശ്രമത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
ഹനുമാനുമായി ബന്ധപ്പെട്ട ചാർ ധാം പദ്ധതി പ്രകാരം രാജ്യത്തിന്റെ നാല് ദിക്കുകളിലും ഹനുമാൻ വിഗ്രഹം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പടിഞ്ഞാറ് ദിശയിലായി ഈ പദ്ധതിയിലെ രണ്ടാമത്തെ ഹനുമാന്റെ വിഗ്രഹമായിരിക്കും ശനിയാഴ്ച അനാച്ഛാദനം ചെയ്യുന്നത്. മോർബിയിലെ ബാപ്പു കേശവാനന്ദ ആശ്രമത്തിലാണ് ഇത് സ്ഥാപിച്ചത്.