ന്യൂഡൽഹി : ജി20 രാജ്യത്തലവന്‍മാരുടെ ഉച്ചകോടി ഇന്ന് ഓണ്‍ലൈനായി നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. അഫ്‌ഗാനിസ്ഥാന്‍റെ പുനര്‍നിര്‍മാണ പ്രക്രിയയ്ക്കുവേണ്ടിയുള്ള മാനുഷിക സഹായങ്ങൾ ഉൾപ്പടെ യോഗത്തില്‍ ചർച്ചയാകും. ഇറ്റലി ആധ്യക്ഷം വഹിക്കുന്ന യോഗം വൈകുന്നേരം നാല് മണിക്കാണ്.
ജി20 ഉച്ചകോടി ഇന്ന് ; പ്രധാനമന്ത്രി പങ്കെടുക്കും
അഫ്‌ഗാനിലെ നിലവിലെ സാഹചര്യം യോഗത്തിൽ ചർച്ചയാകും
ജി20 നേതാക്കളുടെ ഉച്ചകോടി ഇന്ന്; പ്രധാനമന്ത്രി പങ്കെടുക്കും
Also Read: തിരിച്ചടിച്ച് സൈന്യം ; കശ്‌മീരില്‍ മൂന്ന് ലഷ്‌കര്‍ ഭീകരരെ വധിച്ചു
സുരക്ഷ, തീവ്രവാദത്തിനെതിരായ പോരാട്ടം, മനുഷ്യാവകാശങ്ങൾ, കുടിയേറ്റം എന്നിവയാണ് ഉച്ചകോടിയിൽ ചർച്ചയാകുന്ന വിഷയങ്ങൾ. അഫ്‌ഗാൻ പ്രശ്‌നം ചർച്ച ചെയ്യാൻ നേരത്തെ ചേർന്ന എസ്‌സിഒ-സിഎസ്‌ടിഒ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.