ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ഡിസംബർ പത്തിനാണ് ശിലാസ്ഥാപനം നടത്തുക. വളരെ സുരക്ഷിതമായ സൗകര്യങ്ങളോടെയാണ് കെട്ടിടം നിർമിക്കുന്നത്. ആത്‌മനിർഭർ ഭാരതിന്‍റെ പ്രധാന ഘടകമാണ് പുതിയതായി നിർമിക്കുന്ന മന്ദിരം. കെട്ടിടത്തിന്‍റെ അകത്ത് ഇന്ത്യൻ സംസ്‌കാരം, പ്രാദേശിക കലകൾ, കരകൗശല വസ്‌തുക്കൾ, തുണിത്തരങ്ങൾ, വാസ്‌തുവിദ്യ എന്നിവയും പ്രദർശിപ്പിക്കും. ചടങ്ങിൽ ലോക്‌സഭാ സ്‌പീക്കർ ഓം ബിർല, നിരവധി കേന്ദ്രമന്ത്രിമാർ, ഹൈക്കമ്മീഷണർമാർ തുടങ്ങിയവർ പങ്കെടുക്കും.
പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ശിലാസ്ഥാപനം ഡിസംബർ 10 ന്
മന്ദിരത്തിന്‍റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ചടങ്ങിൽ ലോക്‌സഭാ സ്‌പീക്കർ ഓം ബിർലയടക്കം നിരവധി പ്രമുഖർ പങ്കെടുക്കും
പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ശിലാസ്ഥാപനം ഡിസംബർ 10 ന്
പൊതുജനങ്ങൾക്ക് കാണാൻ സാധിക്കുന്ന മനോഹരമായ കേന്ദ്ര ഭരണഘടനാ ഗാലറിയും മന്ദിരത്തിൽ നിർമിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. കാര്യക്ഷമമായ ഹരിത സാങ്കേതികവിദ്യ ഉപയോഗിച്ച് പരിസ്ഥിതി സൗഹാർദപരമായി കെട്ടിടം നിർമിക്കുകയും, ഇത് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയും സാമ്പത്തിക പുനരുജ്ജീവനത്തിന് സഹായിക്കുകയും ചെയ്യും. കെട്ടിടത്തിൽ ഉയർന്ന നിലവാരമുള്ള ഓഡിയോ-വിഷ്വൽ സൗകര്യങ്ങൾ, മെച്ചപ്പെട്ടതും സൗകര്യപ്രദവുമായ ഇരിപ്പിടങ്ങൾ എന്നിവ ഉണ്ടായിരിക്കും.