കേരളം

kerala

ETV Bharat / bharat

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേപ്പാളിൽ; വിദ്യാഭ്യാസ സഹകരണ കരാറുകളിൽ ഒപ്പുവച്ചേക്കും - മോദിയുടെ നേപ്പാൾ സന്ദർശം

രണ്ടാമത് അധികാരമേറ്റതിന് ശേഷമുള്ള മോദിയുടെ ആദ്യ നേപ്പാൾ സന്ദർശനമാണിത്

PM Modi visit nepal  narendra modi visit Buddhist centre in Nepal  PM Modi to lay foundation for Buddhist centre  പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേപ്പാളിൽ  മോദിയുടെ നേപ്പാൾ സന്ദർശം  മോദി ഷേർ ബഹാദൂർ ദുബെ കൂടികാഴ്‌ച
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേപ്പാളിൽ

By

Published : May 16, 2022, 8:35 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേപ്പാൾ സന്ദർശിക്കും. ബുദ്ധപൂർണിമയോട് അനുബന്ധിച്ചാണ് സന്ദർശനം. ലുംബിനിയിലെത്തുന്ന പ്രധാനമന്ത്രി കേന്ദ്ര സർക്കാർ 100 കോടി ചെലവിട്ടു നിർമിക്കുന്ന ബുദ്ധ ആശ്രമത്തിന്‍റെ ശിലാസ്ഥാപനവും നിർവഹിക്കും.

ഹെലികോപ്റ്റർ മാർഗമെത്തുന്ന മോദിയെ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെ സ്വീകരിക്കും. ശ്രീബുദ്ധന്‍റെ ജന്മസ്ഥലമായ ലുംബിനിയിൽ എത്തുന്ന പ്രധാനമന്ത്രി മായാദേവി ക്ഷേത്രത്തിൽ പ്രാർഥന നടത്തും. ലുംബിനിയിലെ അശോക സ്‌തംഭവും ബോധിവൃക്ഷവും മോദി സന്ദർശിക്കും.

രണ്ടാമത് അധികാരമേറ്റതിന് ശേഷമുള്ള മോദിയുടെ ആദ്യ നേപ്പാൾ സന്ദർശനമാണിത്. നേപ്പാൾ പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്‌ചയിൽ സാംസ്‌കാരിക- വിദ്യാഭ്യാസ മേഖലകളിലെ സഹകരണം ഉറപ്പാക്കാനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു മാസം മുൻപ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെ ഇന്ത്യയിലെത്തിയിരുന്നു.

ABOUT THE AUTHOR

...view details