കേരളം

kerala

ETV Bharat / bharat

പ്രധാനമന്ത്രിയുടെ 'പരീക്ഷ പെ ചർച്ച 2021' ഇന്ന് രാത്രി ഏഴിന് - 'Pariksha Pe Charcha 2021'

പരീക്ഷ പേടിയെ നേരിടാൻ വിദ്യാർഥികളും രക്ഷിതാക്കളുമായി സംവദിക്കുന്ന പ്രധാനമന്ത്രിയുടെ പരിപാടിയാണ് 'പരീക്ഷ പെ ചർച്ച 2021'.

'പരീക്ഷ പെ ചർച്ച 2021'  പരീക്ഷ പേടിയെ നേരിടാൻ  വിദ്യാർഥികളുമായുള്ള സംവാദം  പരീക്ഷപ്പേടിയെ നേരിടാൻ പ്രധാനമന്ത്രി  PM Modi to interact today with students  'Pariksha Pe Charcha'  'Pariksha Pe Charcha 2021'  To reduce exam pressure
പ്രധാനമന്ത്രിയുടെ 'പരീക്ഷ പെ ചർച്ച 2021' ഇന്ന് രാത്രി ഏഴിന് നടക്കും

By

Published : Apr 7, 2021, 6:55 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷ പെ ചർച്ച സംവാദത്തിന്‍റെ നാലാം പതിപ്പ് ഇന്ന് നടക്കും. വിദ്യാർഥികൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവരുമായി വീഡിയോ കോൺഫറൻസിംഗിലൂടെയാകും നരേന്ദ്ര മോദി സംവദിക്കുക. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് വിർച്വൽ രീതിയിൽ കോൺഫറൻസ് നടക്കുന്നത്. പരീക്ഷ സമ്മർദത്തെ നേരിടുന്നതിനായി വിദ്യാർഥികളുമായി സംവദിക്കുന്ന പ്രധാനമന്ത്രിയുടെ പരിപാടിയാണ് പരീക്ഷ പെ ചർച്ച.

ലക്ഷക്കണക്കിന് വിദ്യാർഥികൾ പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കുമെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ നിഷാങ്ക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 14 ലക്ഷത്തോളം പേരാണ് ചർച്ചയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്‌തതെന്നും പത്തര ലക്ഷത്തോളം വിദ്യാർഥികളും 2.6 ലക്ഷം അധ്യാപകരും 92,000 രക്ഷിതാക്കളും എഴുത്ത് മത്സരത്തിൽ പങ്കെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഴുത്ത് മത്സരത്തിൽ പങ്കെടുത്തവരിലെ 60 ശതമാനവും ഒമ്പത്, പത്ത് ക്ലാസുകളിൽ നിന്നുള്ള വിദ്യാർഥികളുമാണ്.

ABOUT THE AUTHOR

...view details