ഇന്ത്യൻ സമുദ്ര ഉച്ചകോടി പ്രധാനമന്ത്രി മാർച്ച് രണ്ടിന് ഉദ്ഘാടനം ചെയ്യും - PM Modi to inaugurate
കേന്ദ്ര തുറമുഖ മന്ത്രാലയമാണ് മാരിടൈം ഇന്ത്യ ഉച്ചകോടി 2021 എന്ന ഇന്ത്യൻ സമുദ്ര ഉച്ചകോടി സംഘടിപ്പിക്കുന്നത്

ന്യൂഡൽഹി: ഇന്ത്യൻ സമുദ്ര ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് രണ്ടിന് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ മന്ത്രാലയമാണ് മാരിടൈം ഇന്ത്യ ഉച്ചകോടി 2021 എന്ന ഇന്ത്യൻ സമുദ്ര ഉച്ചകോടി സംഘടിപ്പിക്കുന്നത്. ആഗോള സമുദ്ര മേഖലയിൽ ഇന്ത്യയെ മുന്നിലെത്തിക്കാൻ അടുത്ത 10 വർഷത്തേക്കായുള്ള ഇന്ത്യയുടെ സമുദ്ര മേഖലയ്ക്കുള്ള മാപ്പ് ഈ ഉച്ചകോടിയിൽ അവതരിപ്പിക്കപ്പെടും. നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യൻ സമുദ്ര മേഖലയിലെ വ്യാപാരത്തെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചും ഉച്ചകോടിയിൽ ചർച്ച ചെയ്യും.