ന്യൂഡല്‍ഹി:ഡല്‍ഹി-മുംബൈ എക്‌സ്‌പ്രസ് വേയുടെ ആദ്യ ഭാഗം ഡല്‍ഹി-ദൗസ-ലാല്‍സോട്ട് മുഖ്യമന്ത്രി നാളെ ഉദ്‌ഘാടനം ചെയ്യും. 246 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ഭാഗം 12,150 കോടി രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഡല്‍ഹി-ദൗസ-ലാല്‍സോട്ട് പാത തുറന്നു കൊടുക്കുന്നതോടെ രണ്ട് പ്രധാന നഗരങ്ങള്‍ക്കിടയിലെ യാത്ര സമയം 5.5 മണിക്കൂറില്‍ നിന്ന് മൂന്ന് മണിക്കൂറായി കുറയും.
ഡല്‍ഹി-മുംബൈ എക്‌സ്‌പ്രസ് വേ
കൂടാതെ നിലവിലെ ഡല്‍ഹി-ജയ്‌പൂര്‍ ദേശീയപാത 48 ലെ തിരക്ക് കുറയ്‌ക്കുകയും ചെയ്യും. നാളെ ഉദ്‌ഘാടനം ചെയ്യപ്പെടുന്ന പാത ചൊവ്വാഴ്‌ചയാകും പൊതുജനങ്ങള്‍ക്ക് ഗതാഗതത്തിനായി തുറന്നു കൊടുക്കുക. രാജ്യത്തെ ഏറ്റവും വലിയ എക്‌സ്‌പ്രസ് വേയാണ് ഡല്‍ഹി-മുംബൈ അതിവേഗ പാത. 1,386 കിലോമീറ്ററാണ് ഇതിന്‍റെ ദൂരം.
ഡല്‍ഹി-മുംബൈ എക്‌സ്‌പ്രസ് വേ
പാത പൂര്‍ത്തിയാകുന്നതോടെ ഡല്‍ഹി, മുംബൈ നഗരങ്ങള്‍ തമ്മിലുള്ള ദൂരം 1,424 കിലോമീറ്ററില്‍ നിന്ന് 1,242 കിലോമീറ്ററായി കുറയും. നിലവില്‍ 24 മണിക്കൂറാണ് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രാസമയം. പാത പൂര്‍ത്തിയാകുന്നതോടെ ഇത് 12 മണിക്കൂറായും കുറയും.
ഡല്‍ഹി-മുംബൈ എക്‌സ്‌പ്രസ് വേ
ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്‌ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്നു പോകുന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ കോട്ട, ഇൻഡോർ, ജയ്‌പൂർ, ഭോപ്പാൽ, വഡോദര, സൂറത്ത് എന്നിവയെയും പാത ബന്ധിപ്പിക്കും.
ഡല്‍ഹി-മുംബൈ എക്‌സ്‌പ്രസ് വേ
കൂടാതെ 13 തുറമുഖങ്ങള്‍, എട്ട് വിമാനത്താവളങ്ങള്‍, എട്ട് മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ എന്നിവയ്‌ക്ക് അതിവേഗ പാതയുടെ സേവനം ലഭിക്കും. ഇതിന് പുറമെ വരാനിരിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളായ നവി മുംബൈ, ജെവാര്‍, ജെഎന്‍പിടി പോര്‍ട്ട് എന്നിവയ്‌ക്കും എക്‌സ്‌പ്രസ് വേയുടെ സേവനം ലഭ്യമാകും.