ന്യൂഡൽഹി:രാജ്യത്തിലെ 25-ാമത്തെ ദേശീയ യുവജനോത്സവം ജനുവരി 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്യും. സ്വാമി വിവേകാനന്ദന്‍റെ ജന്മദിനമാണ് ദേശിയ യുവജനോത്സവ ദിനമായി ആഘോഷിക്കുന്നത്. രാജ്യത്തെ യുവജനതക്ക് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്‍റെ ഭാഗമാക്കേണ്ട വിഷയങ്ങൾ സംബന്ധിച്ച് ആശയങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കാം. പ്രധാനമന്ത്രി ഇത് പ്രസംഗത്തിന്‍റെ ഭാഗമാക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ജനുവരി 12 മുതൽ 16 വരെയാണ് ദേശീയ യുവജനോത്സവം നടക്കുന്നത്.
ദേശീയ യുവജനോത്സവം പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും - National Youth Festival
സ്വാമി വിവേകാനന്ദന്‍റെ ജന്മദിനമായ ജനുവരി 12നാണ് ദേശീയ യുവജനോത്സവ ദിനമായി ആഘോഷിക്കുന്നത്. ജനുവരി 12 മുതൽ 16 വരെയാണ് ദേശീയ യുവജനോത്സവം നടക്കുന്നത്.
ഇന്ത്യയിലെ ഓരോ ജില്ലയിൽ നിന്നും ഓരോ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും. യുവപൗരന്മാരെ രാജ്യനിർമാണത്തിന്‍റെ ഭാഗമാക്കുന്നതിന് ഉദ്‌ബോധിപ്പിക്കുക എന്ന് ലക്ഷ്യംവെച്ചാണ് ദേശീയ യുവജനോത്സവം സംഘടിപ്പിക്കുന്നത്. ജനുവരി 13ന് നാഷണൽ യൂത്ത് സമ്മിറ്റ് നടക്കും. വ്യത്യസ്‌തങ്ങളായ സംസ്‌കാരങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന് ഒരു രാജ്യമെന്ന വികാരത്തിന് കീഴിൽ ഒന്നിപ്പിക്കുകയെന്നതാണ് നാഷണൽ യൂത്ത് സമ്മിറ്റുകൊണ്ട് ലക്ഷ്യം വക്കുന്നത്.
ALSO READ:കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ മുലപ്പാലില്‍ ആന്‍റിബോഡി; നിര്‍ണായക കണ്ടെത്തലുമായി പഠനം