ന്യൂഡൽഹി:രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗ്ലാദേശിലേക്ക് തിരിച്ചു. രാവിലെ 07:45ന് മോദി ബംഗ്ലാദേശിലേക്ക് പുറപ്പെട്ടു. 10 മണിയ്ക്ക് ധാക്കയിലെത്തുന്ന പ്രധാനമന്ത്രി 10:50ന് ദേശീയ രക്തസാക്ഷി സ്മാരകത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ അബ്ദുൾ മോമെനുമായി കൂടിക്കാഴ്ച നടത്തും. 3:45ന് ദേശീയ ദിന പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് രാത്രി 7:45ന് ബാപ്പു ബംഗബന്ധു ഡിജിറ്റൽ വീഡിയോ എക്സിബിഷൻ ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗ്ലാദേശ് സന്ദർശിക്കും - Bangladesh
ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ അബ്ദുൾ മോമെനുമായി കൂടിക്കാഴ്ച നടത്തും
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി ചർച്ചകൾ നടത്താൻ ആഗ്രഹിക്കുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. നാളത്തെ ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും മോദി വ്യക്തമാക്കി. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ബംഗബന്ധു ഷെയ്‌ഖ് മുജിബുർ റഹ്മാന്‍റെ ജന്മശതാബ്ദി അനുസ്മരണവും നടത്തും. അദ്ദേഹത്തിന്‍റെ ജീവിതവും ആദർശങ്ങളും ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായി തുടരുന്നെന്നും മോദി ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ ബംഗ്ലാദേശിലെ ജനങ്ങൾ സ്വാഗതം ചെയ്യുന്നതായി ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അറിയിച്ചു. സന്ദർശന വേളയിൽ പ്രധാനമന്ത്രി ബംഗ്ലാദേശിന്‍റെ രാഷ്ട്രീയ സമൂഹിക ഗ്രൂപ്പുകളുമായി സംവദിക്കും.