കേരളം

kerala

ETV Bharat / bharat

നരേന്ദ്ര മോദി ഇന്ന് ജി20 ഉച്ചകോടിയുടെ രണ്ടാം സെഷനിൽ - Pedro Sanchez

സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസുമായും സ്ഥാനമൊഴിയുന്ന ജർമ്മൻ ചാൻസലർ ആംഗല മെർക്കലുമായും അദ്ദേഹം ഉഭയകക്ഷി ചർച്ച നടത്തിയേക്കും.

G20 Summit  narendra modi  ജി20 ഉച്ചകോടി  പ്രധാനമന്ത്രി നരേന്ദ്ര മോദി  നരേന്ദ്ര മോദി  പെഡ്രോ സാഞ്ചെസ്  Pedro Sanchez  Angela Merkel
ജി20 ഉച്ചകോടിയുടെ രണ്ടാം സെഷനിൽ നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും; കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിയും ചര്‍ച്ച ചെയ്യും

By

Published : Oct 31, 2021, 8:00 AM IST

റോം: കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിയും സംബന്ധിച്ച ജി20 ഉച്ചകോടിയുടെ രണ്ടാം സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസുമായും സ്ഥാനമൊഴിയുന്ന ജർമ്മൻ ചാൻസലർ ആംഗല മെർക്കലുമായും അദ്ദേഹം ഉഭയകക്ഷി ചർച്ച നടത്തിയേക്കും.

ശനിയാഴ്ച നടന്ന ആദ്യ സെഷനില്‍ ആഗോള സമ്പദ്‌വ്യവസ്ഥയെയും ആരോഗ്യത്തെയും കുറിച്ചായിരുന്നു ലോക നേതാക്കള്‍ ചര്‍ച്ച ചെയ്‌തത്. ആദ്യ സെഷൻ സമാപിച്ച ശേഷം, ജി 20 ഉച്ചകോടിയിലെ നടപടികൾ "വിപുലവും ഉൽപ്പാദനക്ഷമവുമാണ്" എന്ന് മോദി ട്വിറ്ററിൽ കുറിച്ചിരുന്നു.

കൊവിഡിനെതിരായ ആഗോള പോരാട്ടത്തിൽ ഇന്ത്യയുടെ സംഭാവനകൾ, 'ഒരു ഭൂമി, ഒരു ആരോഗ്യം' എന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

also read: 'ഇന്ത്യ വിശ്വസ്ത പങ്കാളി'; ജി20 രാജ്യങ്ങളെ ക്ഷണിച്ച് മോദി

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല അറിയിച്ചു. ജോ ബൈഡൻ ആതിഥേയത്വം വഹിക്കുന്ന പരിപാടിയിൽ "സപ്ലൈ ചെയിൻ റെസിലിയൻസ്" എന്ന വിഷയമാവും ഇരുവരും ചര്‍ച്ച ചെയ്യുക.

ABOUT THE AUTHOR

...view details