ന്യൂഡൽഹി: വനനശീകരണം, വരൾച്ച എന്നീ വിഷയങ്ങൾ യുഎൻ ചർച്ചയിൽ അവതരിപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യരാഷ്‌ട്രസഭയുടെ കൺവെൻഷൻ ടു കോംബാറ്റ് ഡെസേർട്ടിഫിക്കേഷൻ (യുഎൻസിസിഡി) പാർട്ടികളുടെ കോൺഫറൻസിൽ തിങ്കളാഴ്‌ച രാത്രി 7.30ന് വെർച്വലായാണ് അദ്ദേഹം പങ്കെടുക്കുന്നത്.
Also Read:ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് ബദലായി അമേരിക്കൻ പദ്ധതി പരിഗണിക്കുമെന്ന് ഇന്ത്യ
ഭൂമിനശീകരണത്തിനെതിരെ ആഗോളതലത്തിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് യുഎൻ പൊതുസഭയുടെ പ്രസിഡന്‍റ് വോൾക്കൺ ബോസ്‌കിർ ഐക്യരാഷ്‌ട്ര കൺവെൻഷന്‍റെ പിന്തുണയോടെയാണ് യോഗം ചേരുന്നത്.
യോഗത്തിൽ ലോകനേതാക്കൾ, മന്ത്രിമാർ, സർക്കാർ പ്രതിനിധികൾ, കാർഷിക വ്യവസായ നേതാക്കൾ, ഐക്യരാഷ്‌ട്ര സ്ഥാപനങ്ങളിലെ പ്രതിനിധികൾ, അന്താരാഷ്‌ട്ര സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
ഭൂമി സംബന്ധിച്ചുള്ള പ്രശ്‌നങ്ങളും അവയ്‌ക്കുള്ള പരിഹാരങ്ങൾ കാണുന്നതിന് അന്താരാഷ്‌ട്ര സമൂഹത്തിന്‍റെ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ചർച്ച ലക്ഷ്യമിടുന്നത്. ഭൂമി നശീകരണത്തിനും വരൾച്ചയ്ക്കുമെതിരെ അംഗരാജ്യങ്ങൾ പദ്ധതികൾ നടപ്പാക്കാന്‍ ഈ ചർച്ച സഹായിക്കും.