ന്യൂഡൽഹി: ജൂൺ 21ന് നടക്കുന്ന ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രധാന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. കൊവിഡി19ന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര യോഗാ ദിന പരിപാടി ടെലിവിഷൻ പ്രോഗ്രാമായാണ് നടത്തുന്നത്. എല്ലാ ദൂരദർശൻ ചാനലുകളിലും തിങ്കളാഴ്ച രാവിലെ 6.30 നാണ് പ്രത്യാക പരിപാടി ആരംഭിക്കും.
പ്രത്യേക പരിപാടിയിൽ സഹമന്ത്രി ആയുഷ് കിരൺ റിജിജുവിന്റെ പ്രസംഗവും മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയുടെ തത്സമയ യോഗ പ്രകടനവും ഉണ്ടായിരിക്കും. ആരോഗ്യ പരിപാലനത്തിനായി യോഗ എന്നതാണ് പരിപാടിയുടെ ഇതിവൃത്തം. ഇന്ത്യയെ കൂടാതെ 190 ഓളം രാജ്യങ്ങളിൽ യോഗാ ദിനം ആചരിക്കും. ജൂൺ 21 ന് നടക്കുന്ന പ്രത്യേക പരിപാടിയിൽ യോഗാഭ്യാസങ്ങൾ ചെയ്യുന്നതിനായി നിരവധി ആളുകൾ പങ്കെടുക്കും. ഏകദേശം 45 മിനിറ്റ് ദൈർഘ്യമുള്ള യോഗ അഭ്യസങ്ങൾ കോമൺ യോഗ പ്രോട്ടോക്കോൾ പാലിച്ച് നടക്കുമ. കൊവിഡ് പശ്ചാത്തലത്തിൽ സ്വന്തം വീടുകളിലിരുന്ന് യോഗ ചെയ്യാൻ ലക്ഷക്കണക്കിന് യോഗ പ്രേമികൾ പരിപാടിയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.