കേരളം

kerala

ETV Bharat / bharat

PM Modi To Address B20 Summit | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബി20 ഉച്ചകോടിയെ അഭിസംബോധന ചെയ്യും - സാമ്പത്തിക മേഖല

രാജ്യതലസ്ഥാനത്ത് ബി 20 ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. 55 രാജ്യങ്ങളിൽ നിന്നായി 1500ഓളം പേരാണ് പങ്കെടുക്കുന്നത്

Etv BharatPM Modi to address B20 Summit India 2023 today  g20  b20  india  india economic growth  narendara modi  ബി20  നൃൂഡൽഹി  പ്രധാനമന്ത്രി നരേന്ദ്ര മോദി  സാമ്പത്തിക മേഖല  ഉച്ചകോടി
PM Modi to address B20 Summit India 2023 today

By ETV Bharat Kerala Team

Published : Aug 27, 2023, 11:37 AM IST

Updated : Aug 27, 2023, 11:49 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്‌ച രാജ്യതലസ്ഥാനത്ത് ബി 20 ഉച്ചകോടിയെ അഭിസംബോധന ചെയ്യും (PM Modi To Address B20 Summit). ഓഗസ്റ്റ് 27ന് ഉച്ചയ്‌ക്ക് 12ന് ബി20 ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന വിവരം എക്‌സിലൂടെ (ട്വിറ്റർ) ശനിയാഴ്ചയാണ് അദ്ദേഹം അറിയിച്ചത്‌. സാമ്പത്തിക മേഖലയിൽ വളർച്ച നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ജി20 കൂട്ടായ്‌മയുടെ പ്രധാനപ്പെട്ട വേദിയാണ് ബി 20 എന്ന് നരേന്ദ്രമോദി പറഞ്ഞു. ന്യൂഡൽഹിയിലെ ഹോട്ടൽ താജ്‌ പാലസിൽ വച്ചാണ് ബി 20 ഉച്ചകോടി നടക്കുന്നത്‌.

ആഗോള ബിസിനസ്‌ മേഖലയിൽ നൂതനമായ മാറ്റങ്ങൾ കൊണ്ടുവരികയും അതിൽ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പിക്കുകയുമാണ് ബി20 ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. R.A.I.S.E (Responsible Accelerated, Innovative, sustainable, Equitable businesses) എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ബി20 സമ്മേളനം സംഘടിപ്പിക്കുന്നത്‌. ഓഗസ്റ്റ് 25മുതൽ 27 വരെയാണ് ഉച്ചകോടി.

ബി20 ഉച്ചകോടി ലോകമെമ്പാടുമുള്ള നയതന്ത്രജ്ഞരെയും വ്യവസായ പ്രമുഖരെയും വിദഗ്‌ധരെയും രാജ്യത്തേക്ക് എത്തിക്കുന്നു. ജി20 യ്‌ക്ക് സമർപ്പിക്കുന്നതിനുള്ള 54 ശുപാർശകളും 172 നയപരിപാടികളും സമ്മേളനത്തിന്‍റെ ഭാഗമാണ്. 55 രാജ്യങ്ങളിൽ നിന്നായി 1500 ഓളം പേരാണ് ബി20യിൽ പങ്കെടുക്കുന്നത്‌.

വിദ്യാഭ്യാസത്തിന്‍റെ അനിവാര്യത എന്ന വിഷയത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ബി 20 ഉച്ചകോടിയെ അഭിസംബോധന ചെയ്‌തിരുന്നു. പുതിയ ബിസിനസ്‌ സാധ്യതകൾക്ക് ഇന്ത്യയിൽ വളർച്ചയുണ്ട്‌. വസുധൈവ കുടുംബകം എന്ന ആശയം നാഗരിക മൂല്യങ്ങൾക്ക് ഉദാഹരണമാണ്. വിദ്യാഭ്യാസമാണ് നാഗരിക മൂല്യങ്ങൾ വളർത്താൻ സഹായിക്കുക.

രാജ്യത്തിന്‍റെ ദേശീയ വിദ്യാഭ്യാസ നയം (National Educational Policy) 21ാം നൂറ്റാണ്ടില്‍ വിദ്യാർഥികളെ സമഗ്രമായി വളർത്താൻ സഹായിക്കുന്നതാണ്. വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ ആഗോള തലത്തിൽ ക്ഷേമവും സാമ്പത്തിക വളർച്ചയുമാണ്‌ ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ALSO READ : BRICS Summit PM Modi South Africa visit ബ്രിക്‌സ് ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക്

PM Modi Visited South Africa and Greece : പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ വച്ചുനടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. ഓഗസ്റ്റ് 22 മുതൽ 24 വരെയായിരുന്നു ഉച്ചകോടി. ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ ജൊഹന്നാസ്ബർഗിലായിരുന്നു ഇത് (BRICS Summit) നടന്നത്. തുടര്‍ന്ന് പ്രധാനമന്ത്രി ഓഗസ്റ്റ് 25 ന് ഗ്രീസിലേക്ക് ഔദ്യോഗിക സന്ദർശനത്തിനായി പോയി (PM Modi Greece visit). നാല് ദിവസം നീളുന്നതായിരുന്നു അദ്ദേഹത്തിന്‍റെ വിദേശ സന്ദർശനം.

Last Updated : Aug 27, 2023, 11:49 AM IST

ABOUT THE AUTHOR

...view details