ഖത്തര്‍ അമീറിന് നന്ദി അറിയിച്ച് മോദി - മോദി
കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ പിന്തുണ നൽകിയതിന് സാമൂഹിക മാധ്യമമായ ട്വിറ്റർ വഴിയായിരുന്നു നന്ദി അറിയിച്ചത്

ഖത്തറിലെ എമിർ തമീം ബിൻ ഹമദിന് നന്ദി അറിയിച്ച് മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറിലെ അമീര്‍ തമീം ബിൻ ഹമദ് അൽ താനിയുമായി സംസാരിച്ചു. കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പിന്തുണ നൽകിയതിന് താനിക്ക് മോദി നന്ദി അറിയിച്ചു. ഖത്തറിലെ അമീറുമായി തമീം ബിൻ ഹമദുമായി സംസാരിച്ചു. കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ ഐക്യദാർഡ്യം പ്രഖ്യാപിച്ചതിനും പിന്തുണ വാഗ്ദാനം ചെയ്തതിനും ഞാൻ അദ്ദേഹത്തോട് നന്ദി പറഞ്ഞു", മോദി ട്വിറ്ററിൽ കുറിച്ചു.