ന്യൂഡൽഹി :ലോകത്തിലെ തന്നെ വലിയ ഖാദിയില്‍ തീര്‍ത്ത ദേശീയ പതാക ഉയർത്തിയതിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാത്മാഗാന്ധിയുടെ 152-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ലേയിൽ ദേശീയ പതാക സ്ഥാപിച്ചത്. ലഫ്റ്റന്റ് ഗവർണർ ആർ കെ മാത്തൂരാണ് ഇന്നലെ പതാക നാടിന് സമര്‍പ്പിച്ചത്.
ഗാന്ധിജിക്ക് ഖാദിയോടുള്ള വികാരം നമുക്ക് അറിവുള്ളതാണെന്നും വ്യത്യസ്തമായ ആദരവാണ് ഇതിലൂടെ സംഘാടകർ നടത്തിയതെന്നുമായിരുന്നു നരേന്ദ്രമോദിയുടെ അഭിപ്രായപ്രകടനം.