ന്യൂഡൽഹി:കൊവിഡ് വാക്സിൻ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ എയിംസ് ആശുപത്രിയില്‍ വെച്ചാണ് ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ പ്രധാനമന്ത്രി സ്വീകരിച്ചത്. വാക്സിൻ സ്വീകരിച്ച വിവരം പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ആഗോള തലത്തിൽ കൊവിഡിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താൻ ഡോക്ടർമാരും ശാസ്ത്രജ്ഞരും നടത്തിയ പ്രവർത്തനം ശ്രദ്ധേയമാണെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. വാക്സിൻ എടുക്കാൻ യോഗ്യരായ എല്ലാവരും വാക്സിൻ എടുക്കാൻ താൻ അഭ്യർത്ഥിക്കുന്നുവെന്നും എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ച് ഇന്ത്യയെ കൊവിഡ് മുക്തമാക്കണമെന്നും മോദി ട്വിറ്ററിൽ കുറിച്ചു.