ന്യൂഡൽഹി:മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡക്ക് കൊവിഡ് പോസിറ്റീവ് ആയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തോടു സംസാരിച്ചു. അദ്ദേഹത്തിന്‍റെയും ഭാര്യയുടെയും ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ചതായും ഇരുവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
ദേവഗൗഡ വേഗം സുഖം പ്രാപിക്കട്ടെ എന്നാശംസിച്ചുകൊണ്ട് പ്രധാനമന്ത്രി - former prime minister tests positive
എച്ച് ഡി ദേവഗൗഡക്ക് കൊവിഡ് പൊസിറ്റീവ് ആയതിനു പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്

PM Modi speaks to COVID-19 positive HD Devegowda, enquires about his health
തന്‍റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ചതിന് നന്ദി പറഞ്ഞുകൊണ്ട് ദേവഗൗഡയും ട്വീറ്റ് ചെയ്‌തിരുന്നു. പ്രധാനമന്ത്രിയോട് താൻ എന്നും കടപ്പെട്ടിരിക്കുന്നുവെന്നും സുഖം പ്രാപിച്ചതിനു ശേഷം അദ്ദേഹത്തെ വിവരം അറിയിക്കുമെന്നും ദേവഗൗഡ പറഞ്ഞു.