ഹൈദരാബാദ്: ഓക്‌സിജൻ മരണം ഉൾപ്പെടെയുള്ള മെഡിക്കൽ സൗകര്യങ്ങളുടെ അഭാവത്തെ തുടർന്ന് ജിവൻ നഷ്‌ടപ്പെട്ട കുടുംബങ്ങളോട് പ്രധാനമന്ത്രി മാപ്പു പറയണമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. പ്രധാനമന്ത്രിക്ക് പാർലമെന്‍റിനെയും മാധ്യമങ്ങളെയും അഭിമുഖീകരിക്കാൻ ഭയമാണെന്നും ശ്‌മശാനങ്ങളെക്കുറിച്ചെല്ലാം മണിക്കൂറുകളോളം സംസാരിക്കുമെങ്കിലും ആശുപത്രികളെക്കുറിച്ച് സംസാരിക്കാൻ തയ്യാറാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് അസദുദ്ദീൻ ഉവൈസി - Owaisi comment on oxygen death
പ്രധാനമന്ത്രിക്ക് മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ ഭയമാണെന്നും കൊവിഡ് സാഹചര്യം വഷളാക്കിയത് പ്രധാനമന്ത്രിയുടെ നിരുത്തരവാദപരമായ നടപടികളാണെന്നും അസദുദ്ദീൻ ഉവൈസി വിമർശിച്ചു.
Read more: രാജ്യത്തിന് ലഭിച്ച അന്താരാഷ്ട്ര സഹായത്തിന് എന്ത് സംഭവിച്ചുവെന്ന് അസദുദ്ദീൻ ഉവൈസി
പ്രതിരോധിക്കാൻ കഴിയുമായിരുന്ന ഈ സാഹചര്യത്തെ വഷളാക്കിയതിന് പ്രധാനമന്ത്രി ഉത്തരവാദിയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര സർക്കാരിന്‍റെ വാക്‌സിനേഷൻ പോളിസിക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. വാക്‌സിന് വ്യത്യസ്‌ത നിരക്ക് ഈടാക്കുന്ന പോളിസി ജിവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന് സുപ്രീം കോടതി വിമർശനം ഉന്നയിച്ചിരുന്നു. രാജ്യത്ത് പരിമിതമായ വാക്‌സിൻ മാത്രം ഉള്ള സാഹചര്യത്തിൽ എന്തിനാണ് സ്വന്തം ഫോട്ടോ പതിച്ച് വാക്‌സിൻ ബോക്‌സുകൾ വിദേശരാജ്യങ്ങളിലേക്ക് അയച്ചതെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.